Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കേരളത്തിൽ നിന്നും ഖത്തറിലേക്കുള്ള മടക്കം,ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റി യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നു 

August 03, 2020

August 03, 2020

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കായി ഖത്തർ പോർട്ടൽ വഴി രജിസ്‌ട്രേഷൻ തുടങ്ങിയ സാഹചര്യത്തിൽ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കുന്ന സംഘടനകളും ട്രാവൽ ഏജൻസികളും പ്രവാസികളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടത്തുന്നതായി പരാതി.ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ പേരിലാണ് ആഗസ്റ്റ് അഞ്ചിന് ബുധനാഴ്ച കോഴിക്കോട്ടു നിന്നും ദോഹയിലേക്ക് ആദ്യവിമാനം സർവീസ് നടത്തുന്നതായുള്ള തെറ്റായ സന്ദേശം സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. അതേസമയം,ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് സർവീസ് നടത്താൻ കേന്ദ്ര വ്യോമയാന മന്ത്രാലയമോ ബന്ധപ്പെട്ട വകുപ്പുകളോ ഇതുവരെ അനുമതി നല്കിയിട്ടില്ലെന്നതാണ് യാഥാർഥ്യം. ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് തിരിച്ചുവരുന്നവർക്കായി ആരംഭിച്ച രജിസ്‌ട്രേഷൻ നടപടികൾ കൂടി പൂർത്തിയാക്കി അനുമതി നൽകിയ ശേഷം മാത്രമേ സർവീസ് സാധ്യമാകൂ എന്നിരിക്കെ വ്യാജപ്രചരണം നടത്തി പ്രവാസികളെ വഞ്ചിക്കാനുള്ള നീക്കമാണ് വ്യാപകമായി നടക്കുന്നത്.ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ അറിവോടും അംഗീകാരത്തോടെയുമാണ് ഇത്തരം തെറ്റായ പ്രചാരണം നടക്കുന്നതെന്നതാണ് ഏറെ അത്ഭുതകരം.ഇന്ത്യയിൽ നിന്നുള്ള രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് തുടരുന്ന സാഹചര്യത്തിൽ ഖത്തർ ഇൻകാസ് ഉൾപെടെയുള്ള സംഘടനകൾ ചാർട്ടേഡ് വിമാനങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും സർക്കാർ അനുമതി ലഭിച്ച ശേഷമേ തിയതിയും മറ്റു കാര്യങ്ങളും തീരുമാനിക്കുകയുള്ളൂവെന്ന് മുൻകൂറായി അറിയിച്ചിട്ടുണ്ട്.

അതേസമയം തങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും ആഗസ്റ്റ് അഞ്ചാം തിയ്യതി തന്നെ കോഴിക്കോട്ടു നിന്നുള്ള യാത്രക്കാർ ദോഹയിൽ എത്തുമെന്നും ഖത്തർ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി ഇല്യാസ് മാസ്റ്റർ ന്യൂസ് റൂമിനോട് പറഞ്ഞു.ചാർട്ടേഡ് വിമാനത്തിന് അനുമതി ലഭിച്ചപ്പോ എന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം കൃത്യമായ മറുപടി നൽകുന്നതിന് പകരം ധിക്കാരപരമായി ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു.എന്നാൽ ആളുകൾക്ക് പ്രതീക്ഷ നൽകാനും അഞ്ചാം തിയതി തന്നെ സർവീസ് നടത്താൻ ശ്രമിച്ചുവരികയാണെന്നും ജില്ലാ പ്രസിഡന്റ് ബഷീർ ഖാൻ അറിയിച്ചു.

ഖത്തറിലേക്ക് വരുന്ന യാത്രക്കാർ ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അനുമതി വാങ്ങിയ ശേഷമാണ് വിമാനടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്.72 മണിക്കൂർ മുമ്പ് അംഗീകൃത ലാബിൽ നിന്ന് കോവിഡ് പരിശോധിച്ചതിന്റെ നെഗറ്റിവ് സർട്ടിഫിക്കറ്റും ഹാജരാക്കിയിരിക്കണം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക 

 


Latest Related News