Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
മെസിയാണ് താരം,കേരളത്തിൽ നിന്നുള്ള 'സെലിബ്രിറ്റി ആരാധകൻ' ഖത്തറിലേക്ക് വിമാനം കയറുന്നു

November 15, 2022

November 15, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തർ ലോകകപ്പിൽ ഒരു പക്ഷെ ഏറ്റവും ശ്രദ്ധേയനാകാന്‍ പോകുന്ന മലയാളി ചെർപ്പുളശ്ശേരിക്കാരന്‍ സല്‍മാന്‍ കുറ്റിക്കോടായിരിക്കും. ഭിന്നശേഷിക്കാരനായ സല്‍മാന്‍ കേരളത്തിലെ കാല്‍പന്ത് പ്രേമികളുടെ ഏറ്റവും പ്രിയങ്കരനും ഐ എം വിജയന്‍റെ ഉറ്റ ചങ്ങാതിയുമാണ്. ലോകകപ്പായാൽ സൽമാന് നിന്നുതിരിയാൻ നേരമുണ്ടാവില്ല.

 ജന്മനാ വൈകല്യമുള്ള  സൽമാൻ കുറ്റിക്കോട് എന്ന 32 കാരനെ കൂടെ നിർത്തി സെലിബ്രിറ്റിയായി ഉയർത്തിയത് കൂട്ടുകാരായ അൻസാബും ഷറഫുവുമാണ്. ഇൻസ്റ്റഗ്രാം റീലിലൂടെ പരിചിതനായ സൽമാൻ വാരിക്കൂട്ടിയ ലൈക്കുകൾക്കും ഷെയറുകൾക്കും കണക്കില്ല. റീലുകൾ വൈറലായതോടെ താരപരിവേഷവും ലഭിച്ചു. നേരത്തെ സിനിമാ രംഗങ്ങൾ അനുകരിക്കുന്ന വീഡിയോകളാണ് ചെയ്തിരുന്നത്. പിന്നാലെ ഫുട്‌ബോൾ വീഡിയോ ചെയ്യാൻ തുടങ്ങിയതോടെ റീലുകൾ കയ്യീന്ന് പോകുന്ന അവസ്ഥയായി.

ഇപ്പോൾ ഫുട്‌ബോൾ ടർഫുകളിലും കടകളിലും മറ്റും സ്ഥിരം ഉൽഘാടകനാണ് സൽമാൻ.. കഴിഞ്ഞ ജനുവരിയിൽ ചെർപ്പുളശ്ശേരിയിലെ ടർഫ് ഗ്രൗണ്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഐ എം വിജയൻ സൽമാനെ ചേർത്ത് നിർത്തി മുത്തം കൊടുക്കുന്ന ചിത്രം സാമൂഹിക മാധ്യമത്തിൽ വൈറലായിരുന്നു. കൂടെ ഒരു കുറിപ്പും '' മാറ്റി നിർത്തപ്പെടേണ്ടവരല്ല, ചേർത്ത് നിർത്തണം. കാൽപന്ത് ജീവനാണ് സൽമാന്, എനിക്ക് സൽമാനെയും അതുപോലെ തന്നെ''.

കട്ട അർജന്‍റീനന്‍ ഫാനാണ് സല്‍മാന്‍ കുറ്റിക്കോട് കേരളത്തിലെ ഫുട്ബോള്‍ പ്രേമികളുടെ ആവേശമായ ഈ ഭിന്നശേഷിക്കാരനായ താരം ഫിഫ ലോകകപ്പ് നേരില്‍ കാണാന്‍ ഖത്തറിലേക്ക് പുറപ്പെടാനൊരുങ്ങുകയാണ്.. നവംബർ 20-ാം തിയതി വരെ നാട്ടിലുള്ള പരിപാടികളെല്ലാം പൂർത്തിയാക്കി സല്‍‍മാന്‍ തൊട്ടടുത്ത ദിനങ്ങളില്‍ ഖത്തറിലേക്ക് പറക്കും. യാത്രതിരിക്കേണ്ട തിയതിയേ ഇനി തീരുമാനമാകാനുള്ളൂ. ലിയോണല്‍ മെസിയുടെ കട്ട ഫാനായ സല്‍മാന്‍ കുറ്റിക്കോട് അർജന്‍റീനയുടെ മത്സരം ഖത്തറില്‍ നേരില്‍ കാണാം എന്ന പ്രതീക്ഷയോടെയാണ് ഖത്തറിൽ വിമാനമിറങ്ങുക.

ഖത്തറിലെത്തിയാൽ സൽമാനെ പ്രവാസി മലയാളികൾ ഏറ്റെടുക്കുമെന്ന് ഉറപ്പ്.ഫുട്‍ബോളിനെയും ഫുട്‍ബോൾ ആരാധകരെയും ഒരുപോലെ സ്നേഹിക്കുന്ന ഖത്തർ മലയാളികൾക്ക് പുറമെ ലോകം മുഴുവൻ ആരാധകരുള്ള സൽമാൻ അങ്ങനെ ഖത്തറിലെ കേരളത്തിൽ നിന്നുള്ള ഏറ്റവും താരമൂല്യമുള്ള ലോകകപ്പ് സന്ദർശനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FxcpaKzzbtR4LadT0rnH7K എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News