Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കടുത്ത ഇസ്‌ലാം വിമർശകനായ ഫാദർ ഹിലാരിയോൺ ഹിഗി ഇസ്‌ലാം സ്വീകരിച്ചു

February 27, 2023

February 27, 2023

ന്യൂസ് ഏജൻസി
കാലിഫോർണിയ : കടുത്ത ഇസ്‌ലാം വിമർശകനായ അമേരിക്കൻ പാസ്റ്റർ, ഫാദർ ഹിലാരിയോൺ ഹിഗി ഇസ്‌ലാം ആശ്ലേഷിച്ചു. താൻ ഇസ്‌ലാം ആശ്ലേഷിച്ചതായും സഈദ് അബ്ദുല്ലത്തീഫ് എന്ന പേര് സ്വീകരിച്ചതായും പാസ്റ്റർ അറിയിച്ചു. റഷ്യൻ ഓർത്തഡോക്‌സ് സന്യാസിയായിരുന്ന അമേരിക്കൻ പുരോഹിതനായ ഹിലേറിയൻ ഹീഗിയെ അദ്ദേഹത്തിന്റെ അനുയായികൾ വേറിട്ട ആദരവോടെയാണ് കണ്ടിരുന്നത്.
ഒരു വൈദികൻ എന്ന നിലയിൽ എനിക്ക് സമൂഹത്തിൽ നല്ല സ്ഥാനമാണുണ്ടായിരുന്നത്. നല്ല വിവരവും പഠിപ്പുമുണ്ടായിരുന്ന എന്നെ എല്ലാവരും നന്നായി സ്‌നേഹിച്ചിരുന്നു. എന്നാൽ എന്റെ ഉള്ളിലെ ബോധ്യങ്ങൾ മാറി, ഒരാൾക്ക് പരസ്യമായി ഒരു പുരോഹിതനും സന്യാസിയും സ്വകാര്യമായി ഒരു മുസ്‌ലിമും ആകാൻ കഴിയില്ല. നമ്മളെല്ലാവരും അല്ലാഹുവിന്റെ അടിമകളാണെന്ന് വിശുദ്ധ ഖുർആൻ ഓർമിപ്പിക്കുന്നു. ഇസ്‌ലാം സ്രഷ്ടാവിന്റെ ഹിതത്തിന് കീഴടങ്ങലാണ്. ഇതാണ് ക്രിസ്തുവിന്റെയും മോശയുടെയും അബ്രഹാമിന്റെയും മുഹമ്മദ് നബിയുടെയും പാതകൾ. ഇസ്‌ലാമിൽ, കീഴടങ്ങൽ നിങ്ങളുടെ ആഗ്രഹങ്ങൾക്കോ മനുഷ്യരുടെ ആഗ്രഹങ്ങൾക്കോ വിശുദ്ധന്മാർക്കോ മാലാഖമാർക്കോ അല്ല. ഇസ്‌ലാം ഏക ദൈവത്തിനുള്ള കീഴടങ്ങലാണ്.
ഇസ് ലാമിലേക്കുള്ള തന്റെ പരിവർത്തനം യഥാർഥത്തിൽ ഇസ്‌ലാമിലേക്കുള്ള തിരിച്ചുവരവും വീട്ടിലേക്കുള്ള മടക്കവും പോലെയാണെന്ന് കാലിഫോർണിയയിൽ ഒരു ക്രിസ്ത്യൻ ആശ്രമം സ്ഥാപിക്കാൻ അടുത്തിടെ വരെ പദ്ധതിയിട്ടിരുന്ന മുൻ വൈദികൻ പറഞ്ഞു.
നാൽപതുകാരനായ ഫാദർ ഹിലാരിയോൺ ഹിഗി അമേരിക്കയിൽ ജനിച്ചുവളർന്നതാണ്. പതിനാലു വർഷം വൈദികനായി ജോലി ചെയ്ത ഫാദർ ഹിലാരിയോൺ ഹിഗി പതിവായി ഇസ്‌ലാമിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2017 ൽ ഇദ്ദേഹം കത്തോലിക്കാസഭയിലേക്ക് മാറിയിരുന്നു.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News