Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇറാനെ നയിച്ച പോർച്ചുഗീസ് പരിശീലകൻ കാർലോസ് ക്വിറോസ് ഖത്തർ ദേശീയ ടീമിന്റെ പരിശീലകനായേക്കുമെന്ന് റിപ്പോർട്ട്

January 31, 2023

January 31, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : 2022 ഫിഫ ലോകകപ്പിനായി ഇറാൻ ദേശീയ ടീമിനെ നയിച്ച കാർലോസ് ക്വിറോസ് ഖത്തറിന്റെ പുതിയ പരിശീലകനായേക്കും.പോർച്ചുഗീസ് വാർത്താ വെബ്‌സൈറ്റായ ഡിഎൻ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.കരാർ ഒപ്പിടുന്നതിനായി പോർച്ചുഗീസ് പരിശീലകനായ കാർലോസ് ക്വിറോസ് ഉടൻ ദോഹയിലേക്ക് യാത്ര തിരിക്കുമെന്നും ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.വിദേശ ടീമുകളെ നയിക്കുന്ന ഏഴ് പോർച്ചുഗീസ് പരിശീലകരിൽ ഒരാളാണ് 69 കാരനായ ക്യുറോസ്.

ഫെർണാണ്ടോ സാന്റോസ് (പോളണ്ട്), റൂയി വിറ്റോറിയ (ഈജിപ്ത്), പെഡ്രോ ഗോൺസാൽവ്സ് (അംഗോള), പൗലോ ഡുവാർട്ടെ (ടോഗോ), ഹീലിയോ സൗസ (ബഹ്‌റൈൻ), ജോസ് പെസീറോ (നൈജീരിയ) എന്നിവരാണ് പട്ടികയിലുള്ളത്.

ഏഷ്യാകപ്പിൽ ഖത്തറിന് ചാമ്പ്യൻപട്ടം നേടിക്കൊടുത്ത ഫെലിക്‌സ് സാഞ്ചസ് സ്ഥാനമൊഴിഞ്ഞതിന് ശേഷം ബ്രൂണോ മിഗ്വൽ പിൻഹീറോ താൽകാലിക പരിശീലകനായി ചുമതലയേറ്റിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News