Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ഇനി യുബർ മാത്രം, ഖത്തറിൽ കരീം ടാക്‌സി സർവീസുകൾ ഇന്ന് മുതൽ സർവീസ് നിർത്തുന്നു

February 28, 2023

February 28, 2023

അൻവർ പാലേരി 

ദോഹ : ഖത്തറിലെ സാധാരണക്കാർ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന കരീം ടാക്‌സികൾ ഫെബ്രുവരി 28 ചൊവ്വാഴ്ച മുതൽ സർവീസുകൾ നിർത്തലാക്കുന്നു.ഇക്കാര്യം അറിയിച്ചുകൊണ്ട് കമ്പനി ഡ്രൈവർമാർക്കും ഉപയോക്താക്കൾക്കും സന്ദേശം അയച്ചിട്ടുണ്ട്.ക്രെഡിറ്റുകളോ പാക്കേജുകളോ ഉള്ള ഉപഭോക്താക്കൾക്ക് 2023 മാർച്ച് 15 നകം തുക തിരിച്ചു നൽകുമെന്നും കരീം ഖത്തർ അറിയിച്ചു.അതേസമയം,ഇന്ന് രാവിലെയും കരീം ബുക്കിങ്ങുകൾ സ്വീകരിച്ചിരുന്നു.

മാർച് 14 വരെ ഖത്തറിലെ കരീം സെന്ററുകൾ പ്രവർത്തിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

2013 മുതലാണ് കരീം ദോഹയിൽ പ്രവർത്തനം ആരംഭിച്ചത്. അങ്ങനെ ഖത്തറിലെ യാത്രക്കാർക്കുള്ള റൈഡ്-ഹെയ്ലിംഗ് സേവനം 10 വർഷത്തിന് ശേഷമാണ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.നാളെ മുതൽ സ്വന്തമായി വാഹന സൗകര്യമില്ലാത്ത യാത്രക്കാർ യുബർ ടാക്സികളെയോ ലിമോസിനുകളെയോ ആശ്രയിക്കേണ്ടി വരും.അതേസമയം,സർവീസുകൾ നിർത്തലാക്കാനുള്ള കാരണം വ്യക്തമല്ല.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News