Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ വിളിക്കുന്നു,കുറഞ്ഞ ചെലവിൽ 'കാരവൻ സിറ്റി'യിൽ താമസിച്ച് ലോകകപ്പ് ആസ്വദിക്കാം

November 02, 2022

November 02, 2022

അൻവർ പാലേരി 

ദോഹ : ഖത്തർ ലോകകപ്പ് കാണാൻ വരുന്ന സന്ദർശകർ ഹോട്ടൽ താമസത്തിനായി വൻ തുക മുടക്കേണ്ടിവരുന്നു എന്ന പരാതി ഇനി വേണ്ട.ഇതിനുള്ള പരിഹാരമായി എല്ലാ സൗകര്യങ്ങളോടും കൂടി കാരവനിൽ താമസ സൗകര്യം ഒരുക്കാനുള്ള തയാറെടുപ്പിലാണ് സംഘാടകർ.അൽ സദ്ദിലെ പഴയ ദർബ് അൽ സായി മൈതാനിയിലാണ് ഇതിനായി പ്രത്യേക 'കാരവൻ സിറ്റി' തന്നെ ഒരുക്കുന്നത്.പഴയ ദർബ് അൽ സായി മൈതാനം ഒരു വിനോദ മേഖലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്.

ഇതിന്റെ നിർമാണ  ചുമതലയുള്ള സ്ഥാപനത്തിന് ഇന്നലെ വരെ ആയിരത്തിലധികം കാരവാനുകൾ ലഭിച്ചതായാണ് റിപ്പോർട്ട്. എല്ലാ സൗകര്യങ്ങളോടും കൂടിയ കാരവൻ കാബിനുകളിലായിരിക്കും ഇവർക്ക് താമസ സൗകര്യം. 'കാരവൻ നഗരത്തിൽ'റസ്റ്റോറന്റുകൾ,സൂപ്പർമാർക്കറ്റുകൾ  ഉൾപെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.ബൈക്ക് സവാരി,വിവിധ വിനോദ പ്രദർശന പരിപാടികൾ എന്നിവയും ഇവിടെ അരങ്ങേറും.സന്ദർശകരെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്കും തിരിച്ചും കൊണ്ടുപോകാൻ ഇവിടെ പ്രത്യേക ഗതാഗത സൗകര്യവും ഏർപ്പെടുത്തുന്നുണ്ട്.ഖത്തറിൽ ലോകകപ്പ് സന്ദർശകർക്കായി ഒരുക്കുന്ന ഏറ്റവും ചെലവ് കുറഞ്ഞ താമസ സൗകര്യമായിരിക്കും അൽ സദ്ദിലെ 'കാരവൻ സിറ്റി'എന്നാണ് വിലയിരുത്തപ്പെടുന്നത്.

24 മണിക്കൂറും പ്രവർത്തിക്കുന്ന റസ്റ്റോറന്റ്, കഫേ,സൂപ്പർ മാർക്കറ്റ്, ഒരു ക്ലിനിക്ക്, 24 മണിക്കൂർ സമയവും പ്രവർത്തിക്കുന്ന സുരക്ഷാ സേവനങ്ങൾ എന്നിവ കാരവൻ സിറ്റിയിൽ സജ്ജീകരിക്കുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News