Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗൾഫ് മേഖലയിലെ ഭൂകമ്പ സാധ്യത, ഫ്രാങ്ക് ഹൂഗർബീറ്റ്സിന്റെ പ്രവചനത്തിനെതിരെ ഖത്തരി ശാസ്ത്രജ്ഞൻ

March 03, 2023

March 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വരും ദിവസങ്ങളിൽ ലോകം മറ്റൊരു സുപ്രധാന ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുമെന്നും ഗൾഫ് മേഖലയിൽ മാർച്ച് മാസം നിര്ണായകമാണെന്നുമുള്ള ഡച്ച് ഭൂകമ്പ ശാസ്ത്രജ്ഞൻ ഫ്രാങ്ക് ഹൂഗർബീറ്റ്സിന്റെ പ്രവചനം നിഷേധിച്ച് ഖത്തറിലെ ഭൗമ ശാസ്ത്രജ്ഞൻ രംഗത്തെത്തി.ഹൂഗർബീറ്റ്സിന്റെ പ്രവചനം അടിസ്ഥാനരഹിതവും  തെറ്റിദ്ധാരണാജനകവുമാണെന്ന് ഖത്തറിലെ നാച്ചുറൽ ഹസാർഡ് എൻവയോൺമെന്റ് ആൻഡ് എനർജി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ക്യുഇഇആർഐ) പ്രോഗ്രാം ഡയറക്ടറും പ്ലാനറ്ററി സയന്റിസ്റ്റുമായ ഡോ. എസ്സാം ഹെഗ്ഗി ദോഹ ന്യൂസിനോട് പറഞ്ഞു.

"നെതർലാൻഡിൽ നിന്നുള്ള ഈ ശാസ്ത്രജ്ഞൻ പറയുന്നത്  ശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണെന്ന് പൂർണ്ണ ആത്മവിശ്വാസത്തോടെ എനിക്ക് പറയാൻ കഴിയും," ഡോ. എസ്സാം ഹെഗ്ഗി പറഞ്ഞു.

കഴിഞ്ഞ മാസം തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങൾ പ്രവചിച്ചതിന് ശേഷം ഡച്ച് ഭൂകമ്പ ശാസ്ത്രജ്ഞൻ ഫ്രാങ്ക് ഹൂഗർബീറ്റ്സ് അന്താരാഷ്ട്ര പ്രശസ്തിയും നേടിയിരുന്നു.ആകാശഗോളങ്ങളുടെ ചലനങ്ങളെ അടിസ്ഥാനമാക്കിയുള്ള തന്റെ പ്രവചനങ്ങളെ അടിസ്ഥാനമാക്കി മാർച്ച് ആദ്യവാരം ഗൾഫ് മേഖലയിൽ അങ്ങേയറ്റം നിർണായകമാകുമെന്ന് അദ്ദേഹം തിങ്കളാഴ്ച യുട്യൂബിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ മുന്നറിയിപ്പ് നൽകിയിരുന്നു.ഈ പ്രവചനം പൂർണമായും തള്ളിക്കളയുകയാണ്  ഡോ. എസ്സാം ഹെഗ്ഗി.

“ഗ്രഹങ്ങളുടെ വിന്യാസത്തിലൂടെ നിങ്ങൾക്ക് ഭൂകമ്പങ്ങൾ പ്രവചിക്കാനോ സമയവും കാലവും കൃത്യമായി നിര്ണയിക്കാനോ കഴിയില്ല..ഭൂകമ്പത്തിന്റെ വ്യാപ്തി മാത്രമേ നമുക്ക് മനസ്സിലാക്കാൻ കഴിയൂ.അവ എവിടെയാണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ കഴിയുമെങ്കിലും അവ സംഭവിക്കുന്ന സമയം പ്രവചിക്കാൻ കഴിയില്ല."-അദ്ദേഹം പറഞ്ഞു.

ഡച്ച് ശാസ്ത്രജ്ഞൻ ഇടയ്ക്കിടെ ഇത്തരം മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെങ്കിലും അതെല്ലാം പലപ്പോഴും സജീവമായ ഭൂകമ്പ സാധ്യതയുള്ള സ്ഥലങ്ങളുടെയും സമയത്തിന്റെയും പരിധിക്കുള്ളിലായിരുന്നുവെന്നാണ്  ഡോ. എസ്സാം ഹെഗ്ഗി വിശദീകരിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News