Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എയർ ഇന്ത്യ എക്സ്പ്രസ്സിൽ യാത്രക്കാർക്കുള്ള ലഘുഭക്ഷണം റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ഗപാഖ്

June 25, 2023

June 25, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ:ബജറ്റ് എയർലൈൻസായ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ യാത്രക്കാർക്കുള്ള ലഘുഭക്ഷണം റദ്ദ് ചെയ്ത നടപടി പിൻവലിക്കണമെന്ന് ഗപാഖ് ആവശ്യപ്പെട്ടു.എയർഇന്ത്യ എക്സ്പ്രസ് മാനേജ്‌മെന്റിനോട് രേഖാമൂലമാണ് സംഘടന ഇക്കാര്യം ആവശ്യപ്പെട്ടത്.സാധാരണക്കാരായ പ്രവാസികൾക്ക് കുറഞ്ഞ നിരക്കിൽ യാത്രയും ലഘു ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബജറ്റ് എയർലൈനായ എയർ ഇന്ത്യാ എക്സ്പ്രസ് പതിനെട്ട് വർഷമായി നൽകി വന്ന സൗജന്യ ഭക്ഷണമാണ് നിർത്തലാക്കിയത്.

കൂടുതൽ പണം നൽകിയാൽ മാത്രം ഭക്ഷണം നൽകുന്നത് സാധാരണ പ്രവാസികൾക്ക് പ്രയാസമാണെന്നും ടിക്കറ്റ് നിരക്കിന്റെ കാര്യത്തിൽ മറ്റു വിമാനക്കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് തതുല്യമായ ടിക്കറ്റ് നിരക്ക് വാങ്ങുമ്പോഴും ലഘു ഭക്ഷണം പോലും നിർത്തലാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും  ഗപാഖ് അറിയിച്ചു.

യാത്രക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറക്കുന്ന ഏകപക്ഷീയ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം എയർലൈനുകൾക്ക് വിട്ടു നൽകാതെ നിയന്ത്രിക്കാനുള്ള സർക്കാർ സംവിധാനങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്നും ഗപാഖ് എക്സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.

പ്രസിഡണ്ട്, കെ.കെ. ഉസ്മാൻ, ജന: സെക്രട്ടറി ഫരീദ് തിക്കോടി, ഓർഗനൈസിംഗ് സെക്രട്ടറി അബ്ദുൽ റഊഫ് കൊണ്ടോട്ടി, ശാഫി , അബ്ദുൽ ഗഫൂർ എ.ആർ, മുസ്തഫ ഏലത്തൂർ, പി.പി. സുബൈർ, അൻവർ ബാബു, അൻവർ സാദത്ത് ടി.എം.സി, കോയ കൊണ്ടോട്ടി, ഹബീബു റഹ്മാൻ കിഴിശ്ശേരി, അമീൻ കൊടിയത്തൂർ, ഗഫൂർ കാലിക്കറ്റ്, കരീം ഹാജി മേമുണ്ട എന്നിവർ സംസാരിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9

 


Latest Related News