Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വിയന്നയിലെ സൗഹൃദമത്സരത്തിൽ ഖത്തറിന് അടിപതറി,2-0 ന് കനഡക്ക് ജയം

September 24, 2022

September 24, 2022

അൻവർ പാലേരി  

ദോഹ :ഖത്തർ ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ഭാഗമായി  ഓസ്ട്രിയയിലെ വിയന്നയിലെ ഫ്രാൻസ് ഹോർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കാനഡ 2-0 ന് ഖത്തറിനെ പരാജയപ്പെടുത്തി. ആദ്യ 13 മിനിറ്റിനുള്ളിലാണ്  കാനഡയുടെ രണ്ട് ഗോളുകളും ഗോൾവലയിലെത്തിയത്.

സ്വന്തം മണ്ണിൽ നടക്കുന്ന ലോകകപ്പിനുള്ള തീവ്രപരിശീലനത്തിടെ,തങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ ലക്ഷ്യമാക്കിയാണ് ഖത്തർ ദേശീയ ടീം കളിക്കളത്തിൽ ഇറങ്ങിയത്.എന്നാൽ ഏഷ്യൻ ചാമ്പ്യന്മാരെ  വീറോടെ നേരിട്ട കനഡക്ക് മുന്നിൽ അൽ അന്നാബിക്ക് അടിപതറുകയായിരുന്നു.  
ഫിഫ റാങ്കിങ്ങിൽ 43-ാം സ്ഥാനത്തുള്ള കനഡ റാങ്കിങ്ങിൽ  നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരേക്കാൾ അഞ്ച് സ്ഥാനങ്ങൾ മുകളിലാണ്. നാലാം മിനിറ്റിൽ തന്നെ സൈൽ ലാറിൻ ലീഡ് നൽകിയതോടെ മികച്ച തുടക്കമാണ് കനഡക്ക്  ലഭിച്ചത്.തുടക്കത്തിലെ ആദ്യ ഗോളിന്റെ പ്രഹരത്തിന് ശേഷം ഖത്തർ കരുത്തുകാട്ടാൻ ശ്രമിച്ചെങ്കിലും 13-ാം മിനിറ്റിൽ വീണ്ടും ജോനാഥൻ ഡേവിഡ് ഖത്തറിന്റെ ഗോൾവലയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

സൗഹൃദ മത്സരങ്ങൾക്ക് ശേഷം, ഖത്തർ ടീം ചെറിയ ഇടവേളയിൽ  നാട്ടിലേക്ക് മടങ്ങുകയും ഒക്ടോബർ 2 ന് ഒരു തുറന്ന പരിശീലന സെഷനു ശേഷം വീണ്ടും സ്പെയിനിലേക്ക് മടങ്ങുകയും ചെയ്യും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News