Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ലോകകപ്പ് കാലയളവിൽ ഖത്തറിലെ സർക്കാർ ജീവനക്കാർക്കുള്ള പ്രവർത്തിസമയം പ്രഖ്യാപിച്ചു,20ശതമാനം ജീവനക്കാർ ഓഫീസിലെത്തിയാൽ മതി

October 05, 2022

October 05, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ  ഖത്തറിൽ ലോകകപ്പ് നടക്കുമ്പോഴുള്ള സർക്കാർ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം പ്രഖ്യാപിച്ചു.ഇതനുസരിച്ച്,: നവംബർ 1 മുതൽ ഡിസംബർ 19  വരെ, സർക്കാർ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനായി കുറയ്ക്കും.  80 ശതമാനം ജീവനക്കാർ ഓഫീസിൽ ഹാജരാകാതെ ജോലി ചെയ്‌താൽ മതിയെന്നാണ് നിർദേശം. സർക്കാർ ഓഫീസുകളിലെ പ്രവൃത്തി സമയം രാവിലെ 7 മുതൽ 11 വരെ ആയിരിക്കും.

ഇന്ന് ചേർന്ന ഖത്തർ മന്ത്രി സഭായോഗത്തിലാണ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്.ഫിഫ ലോകകപ്പിനായുള്ള ക്രമീകരണങ്ങളുടെ ഭാഗമായാണ് കാബിനറ്റ്  തീരുമാനം പ്രഖ്യാപിച്ചത്.

സുരക്ഷ, സൈനികം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ ഈ തീരുമാനങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.അതേസമയം, സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തീരുമാനം ബാധകമാവില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News