Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇൻകാസ് ഖത്തർ സംഘടിപ്പിച്ച വനിതകൾക്കായുള്ള സ്തനാർബുദ രോഗ നിർണയ ക്യാമ്പിന് മികച്ച പ്രതികരണം

November 10, 2022

November 10, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ:  ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്തനാർബുദ രോഗ  നിർണയ,ബോധവത്കരണ ക്യാമ്പിന് മികച്ച പ്രതികരണം. സി റിങ് റോഡിലെ റിയാദാ മെഡിക്കൽ സെന്ററുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ ഗൈനക്കോളജി,ജനറൽ മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനത്തോടൊപ്പം  സ്ത്രീകളിൽ വർധിച്ചു വരുന്ന സ്തനാർബുദ രോഗത്തെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചും പ്രതിവിധികളെ കുറിച്ചും ഗൈനെക്കോളജി വിഭാഗം ഡോ.വിജയലക്ഷ്മി ക്‌ളാസെടുത്തു.

പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും സൗജന്യ രക്തപരിശോധന നടത്തി. അംഗങ്ങൾക്കുള്ള മെഡിക്കൽ ഡിസ്‌കൗണ്ട് കാർഡ് വിതരണം റിയാദ മെഡിക്കൽ സെന്റർ എംഡി ജംഷീർ ഹംസ നിർവഹിച്ചു. ഐസിബിഎഫ് ആക്ടിങ് പ്രസിഡന്റ് വിനോദ് നായർ ഉൽഘാടനം ചെയ്തു..ജില്ലാ പ്രസിഡന്റ് വിപിൻ പി.കെ അധ്യക്ഷനായിരുന്നു.മെഡിക്കൽ വിങ് ഹെഡ് ജില്ലാ വർക്കിംഗ് പ്രസിഡന്റ് അസീസ് പുറായിൽ,ട്രഷറർ ഹരീഷ്കുമാർ എന്നിവർ സംസാരിച്ചു.

ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ പ്രമുഖരായ മിലൻ അരുൺ (ഐസിസി മുൻ പ്രസിഡന്റ്),സി.കെ അഞ്ജന മേനോൻ (ഭവൻസ് സ്കൂൾ),,സിയാദ് ഉസ്മാൻ (ഐസിബിഎഫ് മുൻ പ്രസിഡന്റ്), കെകെ ഉസ്‍മാൻ (ഇൻകാസ് ഗ്ലോബൽ), റഊഫ് കൊണ്ടോട്ടി എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ ഷഹാന ഇല്യാസ്, ജനറൽ കൺവീനർ ജീജാ ലക്ഷ്മി എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News