Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കാൽപന്തിനൊപ്പം അർജന്റീന മുതൽ ഖത്തർ വരെ,ബ്രസീലിയൻ ആരാധകന് ഗിന്നസ് റെക്കോർഡ്

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : പതിനൊന്നു ലോകകപ്പുകൾ.1978ലെ അര്‍ജന്‍റീന ലോകകപ്പ് മുതല്‍ ഇപ്പോള്‍ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് വരെ കാൽപന്തുകളിയുടെ വിശ്വവേദികളിലേക്ക് അവസാനിക്കാത്ത യാത്രകൾ.ബ്രസീലിയൻ ഫുട്‍ബോൾ ആരാധകൻ 75കാരനായ ഡാനിയേല്‍ സബ്രൂസി അങ്ങനെ ഗിന്നസ് ലോക റെക്കോർഡിലും ഇടം പിടിച്ചിരിക്കുന്നു.ബ്രസീലിലെ സാവോപോളോയില്‍ നിന്നുള്ള സബ്രൂസി ഇതുവരെ പതിനൊന്ന് ലോകകപ്പുകളാണ് നേരിൽ കണ്ടത്.



ബ്രസീലിലെ കാര്‍ണിവല്‍ സമയത്ത് പരമ്പരാഗത സംസ്കാരത്തിന്‍റെ ഭാഗമായി ധരിക്കാറുള്ള വധുവിന്‍റെ വസ്ത്രം ധരിച്ചാണ് സബ്രൂസി എല്ലാ ലോകകപ്പുകളും കണ്ടിട്ടുള്ളത് എങ്കിലും ഖത്തറില്‍ മാത്രം അതിന് ചെറിയൊരു വ്യത്യാസമുണ്ടായി. ആതിഥേയ രാജ്യത്തിന്‍റെ സംസ്കാരത്തിന് അനുസരിച്ച് വസ്ത്രധാരണത്തില്‍ ചെറിയൊരു മാറ്റം സബ്രൂസി വരുത്തി.

നാലു വര്‍ഷത്തിനുശേഷം അമേരിക്കയും കാനഡയും മെക്സിക്കോയും ചേര്‍ന്ന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിലും പങ്കെടുക്കണമെന്നാണ് സബ്രൂസിയുടെ ആഗ്രഹം. കൂടുതല്‍ പേരെ ലോകകപ്പ് കാണാന്‍ പ്രേരിപ്പിക്കുകയാണ് തന്‍റെ ലക്ഷ്യമെന്നും ഇതുവഴി ഓരോ രാജ്യത്തെയും സംസ്കാരങ്ങളും സാഹചര്യങ്ങളും എല്ലാം മനസിലാക്കാന്‍ അവസരം ലഭിക്കുമെന്നും സബ്രൂസി പറയുന്നു. ഭാവിയില്‍ തന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ധാരാളം പേരുണ്ടാകുമെന്ന് തനിക്ക് ഉറപ്പാണെന്നും സബ്രൂസി പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News