Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
യൂറോപ്പിലെ വർണവെറിയന്മാർക്ക് ബ്രസീലിന്റെ മറുപടി,നെയ്‌മറും സംഘവും ഇന്നലെ നൃത്തം ചെയ്തത് വെറുതെയല്ല

December 06, 2022

December 06, 2022

അൻവർ പാലേരി 

ദോഹ : ഫുട്‍ബോൾ മത്സരങ്ങളിൽ ജയിക്കുന്ന ടീമുകൾ സ്റ്റേഡിയത്തിൽ സന്തോഷം പ്രകടിപ്പിച്ചു തുള്ളിച്ചാടുന്നതും നൃത്തം വെക്കുന്നതും പുതുമയുള്ള കാര്യമല്ല.എന്നാൽ കഴിഞ്ഞ ദിവസം 974 സ്റ്റേഡിയത്തിൽ കൊറിയയെ നിലംപരിശാക്കിയ ബ്രസീല്‍ കോച്ച് ടിറ്റെയും സംഘവും വട്ടംകൂടി നൃത്തം ചെയ്തതിന് സാംബ താളത്തിനപ്പുറം കൃത്യമായ രാഷ്ട്രീയം കൂടിയുണ്ട്.

Me plays Brazil coach not to dance in sportybet

Coach pic.twitter.com/vGBLZJ8hXl

— Saint (@Saintudunze1) December 5, 2022

ഓരോ ഗോളിനുശേഷവും ബ്രസീല്‍ താരങ്ങള്‍ സംഘമായി ഗ്രൗണ്ടില്‍ നൃത്തം ചെയ്താണ് ആഘോഷിച്ചത്. ഇതില്‍ ബ്രസീലിന്‍റെ മൂന്നാം ഗോള്‍ നേടിയ റിച്ചാലിസണ്‍ ഗോള്‍ നേടിയ ശേഷം സഹതാരങ്ങള്‍ക്കൊപ്പം നൃത്തം ചെയ്ത് ആഘോഷിച്ചതിനൊപ്പം ഡഗ് ഔട്ടിലിരുന്ന കോച്ച് ടിറ്റെയെ കൂടി അതില്‍ പങ്കാളിയാക്കി.



റിച്ചാലിസണൊപ്പം ടിറ്റെയും നൃത്തം ചെയ്തതോടെ ബ്രസീല്‍ ടീം എതിരാളികളായ കൊറിയന്‍ ടീമിനോട് അനാദരവ് കാട്ടിയെന്ന ആക്ഷേപവും ഉയര്‍ന്നു. എന്നാല്‍ ഗോളടിച്ചതിനുശേഷം നൃത്തം ചെയ്ത് ആഘോഷിച്ചത് ആരെയും അപമാനിക്കാനല്ലെന്നും ടീമിന്‍റെയും യുവതാരങ്ങളുടെയും സന്തോഷത്തില്‍ പങ്കാളികളാകുകയായിരുന്നുവെന്നും ടിറ്റെ മത്സരശേഷം പറഞ്ഞു. ടീം അംഗങ്ങളുമായുള്ള ആത്മബന്ധം തെളിയിക്കുന്നതാണ് ആ ആഘോഷപ്രകടനങ്ങളെന്നും ടിറ്റെ വ്യക്തമാക്കി.

എന്നാൽ ഇതിനുമപ്പുറം ഈ നൃത്തച്ചുവടുകൾക്ക് വല്ല ഉദ്ദേശ്യവും ഉണ്ടായിരുന്നോ?അതറിയണമെങ്കിൽ അൽപം പിറകിലേക്ക് സഞ്ചരിക്കണം.ഒരിക്കൽ റയല്‍ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയര്‍ സ്പാനിഷ് ലീഗിലെ മത്സരത്തിനിടെ ഗോളടിച്ചപ്പോള്‍ ഡാന്‍സ് ചെയ്തു. കുരങ്ങനെന്ന് വിളിച്ചാണ് അന്ന് ചിലര്‍ വിനീഷ്യസിനെ അധിക്ഷേപിച്ചത്. പല യൂറോപ്യന് താരങ്ങളും മൗനം പാലിച്ചപ്പോള്‍ വിനീഷ്യസിന് പിന്തുണയുമായി ബ്രസീല്‍ താരങ്ങളെത്തി.

ഗോളടിച്ചാല്‍ ഇനിയും ഡാന്‍സ് ചെയ്യുമെന്നായിരുന്നു നെയ്മര്‍ അന്ന് പറഞ്ഞത്. ലോകകപ്പില്‍ ഗോളടിക്കുമ്പോള്‍ കളിക്കേണ്ട പത്ത് നൃത്തമെങ്കിലും കണ്ടുവച്ചിട്ടുണ്ടെന്ന് ബാഴ്‌സലോണ താരം റഫീഞ്ഞയും പറഞ്ഞു. ബ്രസീല്‍ ഗോളടിച്ച് തകര്‍ക്കുന്നതിനിടെ നാം കണ്ട നൃത്തചുവടുകളെ ഈ സംഭവവുമായി ചേർത്ത് കളിക്കളത്തിലെ വർണവെറിയന്മാർക്ക് ബ്രസീൽ നൽകിയ മറുപടിയായിരുന്നു ഈ സംഘനൃത്തമെന്നാണ് പലരു ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News