Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
മംഗലാപുരം വിമാനത്താവളത്തിൽ ബോംബ് വെച്ച പ്രതി ആദിത്യറാവു ആർ.എസ്.എസ് പ്രവർത്തകനെന്ന് സംശയം   

January 22, 2020

January 22, 2020

മംഗലാപുരം : മംഗലാപുരം എയര്‍പോര്‍ട്ടില്‍ ബോംബ് വെച്ച സംഭവത്തിൽ മണിപ്പാല്‍ സ്വദേശി ആദിത്യ റാവു പൊലീസില്‍ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് ഉപേക്ഷിക്കപ്പെട്ട ലാപ്‍ടോപ് ബാഗില്‍ ബോംബ് കണ്ടെത്തിയത്. തുളു ഭാഷ സംസാരിക്കുന്ന ആളാണ് ബോംബ് വെച്ചതെന്ന് ഇന്നലെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതോടെ വ്യക്തമായിരുന്നു. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ആദിത്യറാവു കീഴടങ്ങിയത്.

ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബായിരുന്നു ലാപ്‍ടോപ്പ് ബാഗിലുണ്ടായിരുന്നത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ബോംബ് കണ്ടെത്തിയ ഉടനെ തന്നെ പൊലീസ് അത് നിര്‍വീര്യമാക്കുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആദിത്യ റാവുവിനെ ചോദ്യം ചെയ്ത് വരികയാണ്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് 36 കാരനായ ആദിത്യ റാവു.

ഒരു ഓട്ടോറിക്ഷയില്‍ മംഗലാപുരം എയര്‍പോര്‍ട്ടിലെത്തിയ ആദിത്യറാവു തന്റെ ലാപ്ടോപ്പ് ബാഗ് എയര്‍പോര്‍ട്ടിന്റെ വിശ്രമമുറിയില്‍ ഉപേക്ഷിച്ചു പോകുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

2018 ല്‍ മറ്റൊരിടത്ത് ബോംബുവെച്ച കേസിലും ആദിത്യറാവു പ്രതിയാണെന്ന് പൊലീസ് പറയുന്നു. ആ കേസില്‍ ആറുമാസത്തോളം ഇയാള്‍ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നേരത്തെ ബംഗളുരു എയര്‍പോര്‍ട്ടില്‍ സുരക്ഷാഉദ്യോഗസ്ഥന്‍റെ ജോലിക്കായി അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.ഇതിലുള്ള പ്രതികാരമാവാം നടപടിക്ക് കാരണമെന്നാണ് നിഗമനം.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് വലിയ സംഘർഷമുണ്ടായ മംഗലാപുരത്ത് വിമാനത്താവളത്തിൽ ബോംബ് കണ്ടെത്തിയ സംഭവത്തെ ഇതുമായി ബന്ധപ്പെടുത്താൻ കാര്യമായ നീക്കങ്ങൾ നടന്നുവരികയായിരുന്നു. മുമ്പ് സമാനമായ മറ്റൊരു സംഭവത്തിൽ അറസ്റ്റിലായ പ്രതി മനോരോഗിയാണെന്നായിരുന്നു പോലീസിന്റെ വാദം.ഇപ്പോൾ പൊലീസിന് കീഴടങ്ങിയെന്ന് പറയുന്ന പ്രതി ആർ.എസ്.എസുമായി ബന്ധമുള്ളയാളാണെന്നും സൂചനയുണ്ട്.

 

 


Latest Related News