Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കരിപ്പൂരിൽ നിന്ന് നാട്ടിലേക്ക് പുറപ്പെട്ട പ്രവാസിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്

February 08, 2022

February 08, 2022

അൻവർ പാലേരി   
മനാമ :ബഹ്‌റൈനിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെ കണ്ണൂർ സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.കഴിഞ്ഞ ശനിയാഴ്ചയാണ് ബഹ്‌റൈനിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ കണ്ണൂർ പാമ്പുരുത്തി നാറാത്ത് സ്വദേശി മേലേപ്പാത്ത് അബ്ദുൽ ഹമീദി(43)നെ കാണാതായത്. സൗദിയിലെ യാമ്പുവിൽ നിന്ന്  കുറച്ചുനാൾ മുമ്പ് ബഹ്റൈനിലേക്ക് മാറിയ അദ്ദേഹം അവിടെ നിന്ന് അവധിക്ക് ശനിയാഴ്ച നാട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. എയർപ്പോർട്ടിൽ ഇറങ്ങിയ ശേഷം കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ പുഴയിൽ വീണ് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

നാട്ടിലേക്ക് പുറപ്പെട്ട ഹമീദിനെ വിവരമൊന്നും ലഭിക്കാത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.റെയിൽവേ പോലീസ് സിസിടിവി പരിശോധിച്ചപ്പോൾ കണ്ണൂരിൽ ട്രെയിൻ ഇറങ്ങിയിട്ടില്ലെന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാസ്പോർട്ട് ഉൾപ്പെടെയുള്ള ലഗേജുകൾ മംഗലാപുരത്ത് ട്രെയിനിൽ നിന്ന് കണ്ടെത്തിയിരുന്നു.ഇതിനിടെയാണ് പഴയങ്ങാടി പള്ളിക്കര കടവിന് സമീപം പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്..സംഭവത്തിൽ ദുരൂഹതയുള്ളതിനാൽ വളപട്ടണം പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

മൃതദേഹം തിങ്കളാഴ്ച പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പരേതനായ മാട്ടുമ്മൽ മമ്മു ഹാജിയുടെ മകനാണ് അബ്ദുൽ ഹമീദ്.  മാതാവ്: കുഞ്ഞാത്തുമ്മ. ഭാര്യ: റാബിയ. മക്കൾ: റസൽ, റയ, ശബ്ന, സൈബ. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബ്ദുൽ റാസിഖ് (യാംബു), അബ്ദുസ്സലാം, ശിഹാബ്, ആയിഷ, സകീന, റാബിയ, ഖദീജ.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News