Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജി.സി.സി രാജ്യങ്ങൾക്കിടയിൽ വീണ്ടും ഭിന്നിപ്പ് രൂക്ഷമാകുന്നു,സൗദിയും യു.എ.ഇയും പുതിയ നടപടികളിലേക്ക് 

July 15, 2020

July 15, 2020

ദോഹ / ദുബായ് : ചില രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ആകാശ ഉപരോധത്തില്‍ ഖത്തറിന് അനുകൂലമായ വിധിയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി(ഐ സി ജെ)അപ്പീൽ നിഷേധിച്ചതിന് പിന്നാലെ ഖത്തറും ചില അയൽരാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ മുറുകുന്നു. ഉപരോധത്തെ തുടർന്ന് ഖത്തറില്‍ രജിസ്റ്റര്‍ ചെയ്ത വിമാനങ്ങള്‍ക്ക് 2017 ജൂണ്‍ മുതല്‍ സൗദി അറേബ്യ, യു എ ഇ, ബഹറൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതനുസരിച്ച് ഈ വിമാനങ്ങള്‍ക്ക് ഈ രാജ്യങ്ങളിലേക്കോ അവിടെ നിന്നോ അവരുടെ ആകാശ അതിര്‍ത്തയിലൂടെ പറക്കാന്‍ അനുമതിയില്ല. ഇതിനെതിരെ ഖത്തർ നൽകിയ പരാതിയിൽ വിലക്ക് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ രാജ്യങ്ങളുടെ പ്രധാന മൂന്ന് ന്യായങ്ങള്‍ കോടതി തള്ളിയിരുന്നു. 

ഇതിനു പിന്നാലെ ഖത്തറിന്റെ വിമാനങ്ങള്‍ക്ക് ആകാശ അതിര്‍ത്തി നിരസിക്കാനുള്ള അവകാശത്തിനായി അന്താരാഷ്ട്ര വ്യോമയാന സംഘടന(ഐ സി എ ഒ)യെ സമീപിക്കുമെന്ന് യു എ ഇ അറിയിച്ചു. ഐ സി ജെയുടെ തീരുമാനം സാങ്കേതികവും നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പരിമിതവും തര്‍ക്കത്തെ അഭിമുഖീകരിക്കാനുള്ള വിധിയുമാണെന്ന് നെതര്‍ലാന്‍ഡ്‌സിലെ യു എ ഇ അംബാസഡര്‍ ഡോ.ഹിസ്സ അബ്ദുല്ല അല്‍ ഉതൈബ പറഞ്ഞു. കേസിന്റെ മെറിറ്റ് പരിശോധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇതിനിടെ,ഖത്തറിന്റെ ഉടമസ്ഥതയിലുള്ള ബിഇന്‍ സ്‌പോര്‍ട്‌സ് ചാനലിന്റെ ലൈസന്‍സ് സൗദി അറേബ്യ സ്ഥിരമായി റദ്ദാക്കി. 2017 പകുതി മുതലാണ് ചാനല്‍ സൗദിയില്‍ സംപ്രേഷണം നിരോധിച്ചത്.

നിയമങ്ങള്‍ ലംഘിച്ചതിന് ഒരു കോടി സൗദി റിയാല്‍ പിഴയും ചാനലിന് ചുമത്തിയിട്ടുണ്ട്. പലപ്പോഴും ഏകാധിപത്യ സ്വഭാവത്തിലാണ് ചാനല്‍ സംപ്രേഷണമുണ്ടായതെന്നും മത്സരാധിഷ്ഠിത മൂല്യങ്ങള്‍ കാറ്റില്‍ പറത്തിയെന്നും സൗദി ആരോപിച്ചു.

2017 ജൂണിൽ സൗദി അറേബ്യ,യു.എ.ഇ,ബഹ്‌റൈൻ,ഈജിപ്ത് എന്നീ രാജ്യങ്ങൾ കര,ജല,വ്യോമപാതകൾ അടച്ചുകൊണ്ട് ഖത്തറിനെതിരെ ഏർപെടുത്തിയ ഉപരോധം മൂന്നു വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്രശ്നപരിഹാരം ഇനിയും വൈകിയേക്കുമെന്ന സൂചനയാണ് ഇതെല്ലാം നൽകുന്നത്. ഉപരോധം അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് അമേരിക്കയിലെ ബിസിനസ് സമൂഹം ട്രംപിന് മേൽ കടുത്ത സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും കുവൈത്ത് അമീർ തന്നെയാണ് ഇപ്പോഴും സമവായ നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഉപരോധം നിലവിൽ വന്നത് മുതൽ പ്രശ്നപരിഹാരത്തിനുള്ള നിരവധി ശ്രമങ്ങൾ നടന്നെങ്കിലും കാര്യങ്ങൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക  

 


Latest Related News