Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
മുഹമ്മദ് ബിന്‍ സല്‍മാനെ തരംതാഴ്ത്തി അമേരിക്ക; നയതന്ത്ര ചര്‍ച്ചകള്‍ ഇനി സല്‍മാന്‍ രാജാവുമായി മാത്രം

February 17, 2021

February 17, 2021

വാഷിങ്ടണ്‍: സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധത്തില്‍ അഴിച്ചുപണി നടത്തി അമേരിക്കയിലെ ജോ ബെയ്ഡന്‍ ഭരണകൂടം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അമേരിക്ക തരംതാഴ്ത്തി. യു.എസ്സും സൗദിയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകള്‍ ഇനി മുതല്‍ സല്‍മാന്‍ രാജാവിലൂടെ മാത്രമാണ് മുന്നോട്ട് പോകുകയെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി.

'സൗദി അറേബ്യയുമായുള്ള ബന്ധം ഞങ്ങള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ പോകുകയാണ്. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ആശയവിനിമയം നടത്തുമ്പോള്‍ അത് രാഷ്ട്രത്തലവന്മാര്‍ തമ്മിലായിരിക്കണം എന്നാണ് അമേരിക്കയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഇനി മുതല്‍ പ്രസിഡന്റ് ബെയ്ഡന്‍ ഇടപെടുക സല്‍മാന്‍ രാജാവുമായിട്ടായിരിക്കും.' -വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

അമേരിക്കയുടെ പുതിയ നയം അനുസരിച്ച് യു.എസ് പ്രതിരോധ സെക്രട്ടറി ലൂയിഡ് ആസ്റ്റിനുമായാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ചര്‍ച്ചകള്‍ നടത്തുക. സൗദി ഉപമുഖ്യമന്ത്രിയും പ്രതിരോധമന്ത്രിയുമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍. 


വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി

സല്‍മാന്‍ രാജാവാണ് സൗദി അറേബ്യയുടെ ഭരണാധികാരിയെങ്കിലും യഥാര്‍ത്ഥത്തില്‍ ഭരണം നടത്തുന്നത് കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാനാണ്. അടുത്ത സൗദി രാജാവ് മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെയാകും എന്നാണ് കരുതപ്പെടുന്നത്. 

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് യു.എസ്സുമായി അടുത്ത ബന്ധമാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പുലര്‍ത്തിയിരുന്നത്. ട്രംപിന്റെ മരുമകനും അന്നത്തെ വൈറ്റ്ഹൗസ് ഉപദേഷ്ടാവുമായ ജാരെദ് കുഷ്‌നറുമായും അദ്ദേഹം അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 

മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ സൗദി നയങ്ങളോട് കടുത്ത എതിര്‍പ്പ് പുലര്‍ത്തുന്ന ബെയ്ഡന്‍ ഈ ബന്ധത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തുമെന്ന് തുടക്കം മുതല്‍ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. ബൈഡന്റെ ഭരണത്തിന്റെ ആദ്യ നാളുകളില്‍ തന്നെ സൗദിയുമായുള്ള പ്രധാന ആയുധ വില്‍പന യുഎസ് നിര്‍ത്തിവച്ചിരുന്നു. യെമനിലെ യുദ്ധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സൗദിക്കെതിരെ കടുത്ത നിലപാടായിരുന്നു ബൈഡന്‍ സ്വീകരിച്ചിരുന്നത്.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News