Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാൽപന്തുകളിയുടെ ആവേശവുമായി ദോഹയിൽ ബെൽജിയം ഖത്തർ ഫാൻസ് മീറ്റ്

September 24, 2022

September 24, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ലോകകപ്പിന് മുന്നോടിയായി ഖത്തറിലെ ബെൽജിയം ഫാൻസ് ഗ്രൂപ്പ് പ്രഥമ ഫാൻസ് മീറ്റ് സംഘടിപ്പിച്ചു.  ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന് സമീപം ഒത്തുചേർന്ന ആരാധക സംഘം കോർണഷിലെ സന്ദർശകരിലേക്കും കാൽപന്തുകളിയുടെ ആവേശം കൈമാറി.

ഫിഫ ലോകകപ്പ് 2022 ഫാൻ എൻഗേജ്മെന്റിന്റെ ഭാഗമായി ഖത്തറിലെ സുപ്രീം കൗൺസിൽ ഓഫ്  ഡെലിവെറി ആൻഡ് ലെഗസി തിരഞ്ഞെടുത്ത ഫാൻ ലീഡർ ഇർഫാൻ പകരയുടെ നേതൃത്വത്തിലായിരുന്നു സംഘം ഒത്തുകൂടിയത്..ഖത്തറിൻ്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിയ ആരാധകർ കോർണിഷിലെ സന്ദർശകർക്കായി  വ്യത്യസ്തങ്ങളായ ഫാൻ ഇവന്റുകൾ സംഘടിപ്പിച്ചു. ഗ്രൂപ്പ് അംഗങ്ങൾ ഒന്നിച്ച് നടത്തിയ സൗഹൃദ ബോട്ട് യാത്ര ഫാൻസ് മീറ്റിന് പുത്തൻ അനുഭവം പകർന്നു.

ഡിസംബർ 18ന് ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ഈഡൻ ഹസാർഡിൻ്റെ നേതൃത്വത്തിൽ ലോകക്കപ്പ് കളിക്കാനെത്തുന്ന ബെൽജിയത്തിൻ്റെ സുവർണ്ണ തലമുറ കിരീടം നേടുമെന്ന് ഫഹദ് പ്രത്യാശ പ്രകടപ്പിച്ചു. ഷാഫി, ബാബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്നും  പുതുമയാർന്ന പരുപാടികളുമായി ലോകകപ്പിൻ്റെ നാൾ വഴികളിൽ ബെൽജിയം ഫാൻസ് ഖത്തർ സജീവമായിരിക്കുമെന്ന് സംഘം അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News