Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ നടന്ന കുട്ടികളുടെ ഫെൻസിങ്ങ് ടൂർണമെന്റിൽ മലയാളിയായ ബാസിൽ ജാഫർഖാന് സ്വർണ നേട്ടം

November 06, 2022

November 06, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഫെൻസിങ് അക്കാദമിയിൽ നടന്ന  പതിനൊന്നു വയസ്സിൽ  താഴെയുള്ള കുട്ടികളുടെ ജിപി നാഷണൽ സർക്യുട്ട് ഖത്തർ ഫെൻസിങ്ങ്  ടൂർണമെന്റിൽ ഫോയിൽ വിഭാഗത്തിൽ മലയാളിയായ ബാസിൽ ജാഫർഖാന് സ്വർണം.

ഫിലിപ്പിൻസ്, റഷ്യ, ഈജിപ്ത്,  തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള  കുട്ടികളുമായി മാറ്റുരച്ചാണ് ബാസിൽ സ്വർണ്ണം നേടിയത്.ദോഹ ബിർള പബ്ലിക് സ്കൂളിൽ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിയായ ബാസിൽ.  2021 ലെ ദേശീയ ഫെൻസിങ് മത്സരത്തിൽ  വെങ്കലവും 2022 ലെ ഫെഡറഷൻ കപ്പിൽ സ്വർണവും നേടിയിരുന്നു.

ഖത്തറിലെ പൊതുപ്രവർത്തകനും ഖത്തർ ഫെൻസിങ് ഫെഡറേഷന്റെ അംഗീകൃത റഫറിയുമായ അഡ്വക്കേറ്റ് ജാഫർഖാന്റെയും ആശ ശാദിരിയുടെയും മകനാണ് .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News