Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഓൺഅറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർ ശ്രദ്ധിക്കുക,സ്വന്തം പേരിലുള്ള ബാങ്ക് കാർഡ് നിർബന്ധം

March 10, 2022

March 10, 2022

ദോഹ : ഓൺഅറൈവൽ വിസയിൽ ഹ്രസ്വ സന്ദർശനത്തിനായി ഖത്തറിലേക്ക് വരുന്നവർ സ്വന്തം പേരിലുള്ള ബാങ്ക് കാർഡ് കയ്യിൽ കരുതണമെന്ന് നിർദേശം.നേരത്തെ 5000 ഖത്തർ റിയാൽ കയ്യിൽ കരുതുകയോ ഇതിന് തുല്യമായ ഇന്ത്യൻ തുക ബാങ്ക് അക്കൗണ്ടിൽ ഉണ്ടാവുകയോ ചെയ്താൽ മതിയായിരുന്നു.എന്നാൽ ഇനി മുതൽ ഇത് മതിയാവില്ലെന്നും സ്വന്തം പേരിലുള്ള ഡെബിറ്റ്-ക്രെഡിറ്റ് കാർഡ് തന്നെ വേണമെന്നും ഇൻഡിഗോ ഉൾപെടെയുള്ള ചില വിമാനക്കമ്പനികൾ യാത്രക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്.അതേസമയം,കുടുംബം ഖത്തറിലുണ്ടെങ്കിൽ കുടുംബനാഥന്റെ പേരിലുള്ള ബാങ്ക് കാർഡ് മതിയാവും.

അടുത്ത ദിവസങ്ങളിൽ ഓൺഅറൈവൽ വിസയിലേക്ക് ഖത്തറിലേക്ക് വരുന്നവരെ കടുത്ത പ്രതിസന്ധിയിലാക്കുന്നതാണ് പുതിയ തീരുമാനം.ഭർത്താവ് ഖത്തറിലുള്ള പല സ്ത്രീകളും നിലവിൽ 5000 ഖത്തർ റിയാലിന് തുല്യമായ തുക കയ്യിൽ കരുതിയാണ് രാജ്യത്തേക്ക് എത്തുന്നത്.പുതിയ നിർദേശം അനുസരിച്ച് ഇവർ സ്വന്തമായി ബാങ്ക് കാർഡ് എടുക്കുകയോ ഭർത്താവിന്റെ ബാങ്ക് കാർഡ് ഖത്തറിലാണെങ്കിൽ നാട്ടിലെത്തിക്കുകയോ വേണം.ഇതിന് ദിവസങ്ങൾ വേണ്ടിവരുമെന്നതിനാൽ പലരുടെയും യാത്ര മാറ്റിവെക്കേണ്ട അവസ്ഥയാണ്. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News