Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ദോഹ കോർണിഷിലെ ഭീമൻ ബലൂൺ പരേഡ് ഇന്ന്

May 04, 2022

May 04, 2022

ദോഹ : പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന ഭീമൻ ബലൂൺ പരേഡ് ഇന്ന് രാത്രി 9.30ന് ദോഹ കോർണിഷിൽ നടക്കും.പ്രശസ്ത ഐക്കണുകളുടെയും കഥാപാത്രങ്ങളുടെയും പതിനഞ്ച് ഭീമാകാരമായ ബലൂണുകളാണ് പ്രദർശനത്തിൽ ഉണ്ടാവുക.വൈകുന്നേരം 4.30 നാണ് ദോഹ കോർണിഷിൽ ഇന്നത്തെ ആഘോഷ പരിപാടികൾക്ക് തുടക്കമാവുക.പ്രമുഖ ഖത്തരി ഗായകൻ നാസർ അൽ കുബൈസിയും അൽ ഖോർ ബാൻഡും ചേർന്ന് 7:30 ന് സംഗീത പരിപാടി അവതരിപ്പിക്കും.രാത്രി 9 മണിയോടെ വർണശബളമായ വെടിക്കെട്ട് ദോഹയുടെ ആകാശത്ത് തെളിയും.തുടർന്ന് 9.30 നായിരിക്കും ബലൂൺ പരേഡ്.കഴിഞ്ഞ ദിവസം നടക്കേണ്ടിയിരുന്ന ബലൂൺ പരേഡ് ശക്തമായ പൊടിക്കാറ്റ്  കാരണം ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു.സൂപ്പർ മാരിയോ,ആംഗ്രി ബേർഡ്‌സ്,ധൗ,ടീ പോട്ടും ടീ കപ്പും,തിമിംഗല സ്രാവ് എന്നിവ ഉൾപ്പെടെയുള്ള ഭീമൻ ബലൂണുകളാണ് പരേഡിന്റെ പ്രധാന ആകർഷണം.

ദോഹ കോർണിഷിൽ കഴിഞ്ഞ ദിവസം ആരംഭിച്ച ആഘോഷ പരിപാടികൾ നാളെ സമാപിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News