Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സഹകരണമുറപ്പാക്കാൻ വീണ്ടും ചർച്ചകൾ,ഖത്തർ-ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ റിയാദിൽ കൂടിക്കാഴ്ച നടത്തി

February 08, 2023

February 08, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :2021ലെ അൽഉല കരാറിലെ പ്രഖ്യാപനങ്ങൾ പ്രവർത്തികമാക്കുന്നതുമായി ബന്ധപ്പെട്ട തുടർ ചർച്ചകൾക്കായി ഖത്തർ,ബഹ്‌റൈൻ വിദേശകാര്യ മന്ത്രിമാർ റിയാദിൽ കൂടിക്കാഴ്ച നടത്തി.ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് അൽ താനിയും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനിയുമാണ് പ്രത്യേക പ്രതിനിധി സംഘത്തോടൊപ്പം ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറിയേറ്റ് ആസ്ഥാനത്ത് ചർച്ചകൾ നടത്തിയത്.

സൗദി,യു.എ.ഇ,ബഹ്‌റൈൻ തുടങ്ങിയ അയൽരാജ്യങ്ങൾ 2017 ൽ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധം 2021 ജനുവരിയിൽ അൽ ഉല കരാറോടെ അവസാനിച്ചിരുന്നെങ്കിലും കരാറിലെ പ്രഖ്യാപനങ്ങൾ പാലിക്കുന്നതിൽ ഖത്തറിനും ബഹ്റൈനുമിടയിൽ ഇപ്പോഴും ഭിന്നതകൾ നിലനിൽക്കുന്നുണ്ട്.ഇറാനുമായുള്ള സഹകരണവുമായി ബന്ധപ്പെട്ടാണ് പ്രധാനമായും ഇരു രാജ്യങ്ങൾക്കുമിടയിൽ ഭിന്നത തുടരുന്നതെന്നാണ് സൂചന. എന്നാൽ ഈ ഭിന്നതകൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടതായാണ് ഇപ്പോൾ പുറത്തുവരുന്ന സൂചനകൾ.ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കുമെന്ന് ബഹ്‌റൈൻ ഗതാഗത ടെലി കമ്യുണിക്കേഷൻ മന്ത്രി മുഹമ്മദ് അൽ കഅബി ഈയിടെ അറിയിച്ചിരുന്നു.ഈ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം,അൽ ഉല പ്രഖ്യാപനത്തിന് ശേഷം ഖത്തറും സൗദിയും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News