Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലേക്ക് തിരിച്ചുവരാം,പക്ഷെ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

August 17, 2020

August 17, 2020

ദോഹ : നാട്ടിൽ നിന്നും ഖത്തറിലേക്ക് തിരിച്ചു വരുന്നവർ എന്തൊക്കെ കാര്യങ്ങൾ അറിഞ്ഞിരിക്കണം? കോവിഡ് പരിശോധനയും കോറന്റൈൻ വ്യവസ്ഥകളും ഉൾപെടെ ദിനംപ്രതി നിരവധി സംശയങ്ങളാണ് ഇത് സംബന്ധിച്ച് ന്യൂസ്‌റൂമിനെ തേടിയെത്തുന്നത്.ഖത്തർ പോർട്ടലിൽ രജിസ്റ്റർ ചെയ്തു അനുമതി ലഭിച്ചവർക്ക് മാത്രമാണ് രാജ്യത്തേക്ക് തിരിച്ചുവരാൻ അനുമതിയുള്ളത്. ജോലിചെയ്യുന്ന കമ്പനിയോ ഏതെങ്കിലും സ്പോൺസർക്ക് കീഴിൽ ഗാർഹിക ജോലികൾ ഉൾപെടെ ചെയ്യുന്നവരോ ആണെങ്കിൽ സ്പോൺസറാണ് ജീവനക്കാരനെ തിരിച്ചെത്തിക്കുന്നതിന് രജിസ്റ്റർ ചെയ്യേണ്ടത്.അതേസമയം,സ്വന്തം സ്പോണ്സർഷിപ്പിലുള്ള ഭാര്യയെയോ മക്കളെയോ മറ്റുള്ളവരെയോ കൊണ്ടുവരുന്നതിന് സ്വന്തമായി രജിസ്റ്റർ ചെയ്യാവുന്നതാണ്.

കൊറന്റൈൻ വ്യവസ്ഥകൾ 

ഖത്തര്‍ എയര്‍വേയ്‌സിന്റെ യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ഐസിഎംആര്‍ അംഗീകൃത സര്‍ക്കാര്‍, സ്വകാര്യ കോവിഡ് പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും യാത്രക്ക് 96 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയ കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.കുടുംബത്തിനൊപ്പമാണ് വരുന്നതെങ്കിൽ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട. എന്നാല്‍ ഇന്ത്യയില്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോവിഡ് പരിശോധനാ കേന്ദ്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ മറ്റ് വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കോവിഡ്-19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.അതേസമയം, നാട്ടിൽ നിന്നുള്ള വിമാനക്കമ്പനികൾ ആവശ്യപ്പെടുകയാണെങ്കിൽ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ആവശ്യമായി വന്നേക്കും. ഖത്തറിൽ എത്തിയാൽ ദോഹവിമാനത്താവളത്തിൽ വെച്ച് തന്നെ എല്ലാവരെയും കോവിഡ് പരിശോധന നടത്തിയാണ് ഐസൊലേഷനിലേക്കോ ഹോട്ടൽ കൊറന്റൈനിലേക്കോ അയക്കുക.ഒരാഴ്ചത്തെ ഹോട്ടൽ കൊറന്റൈൻ നിർബന്ധമാണെങ്കിലും 55 വയസ്സിനു മുകളിൽ പ്രായമുള്ളവർ,അവയവ ശസ്ത്രക്രിയ, നട്ടെല്ല് മാറ്റിവെയ്ക്കല്‍ എന്നിവക്ക് വിധേയമായവര്‍, ഇമ്യൂണോസപ്രസീവ് തെറാപ്പി എടുത്തവർ,ഹൃദയ സംബന്ധമായ രോഗമുള്ളവര്‍, ആസ്തമ, അര്‍ബുദ രോഗികള്‍, വൃക്ക തകരാര്‍ ഉള്ളവര്‍, ഗുരുതരമായ കരള്‍ രോഗമുള്ളവർ,അവയവം മുറിച്ചുമാറ്റിയവര്‍, അപസ്മാരമുള്ളവര്‍, പ്രമേഹമുള്ളവര്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍, മാനസിക, സൈക്യാട്രിക് ചികിത്സയിലുള്ളവര്‍, ക്ലസ്ട്രോഫോബിയ ഉള്ളവര്‍. പ്രമേഹത്തെ തുടര്‍ന്ന് കാല്‍പാദത്തിന് ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ (ഡയബറ്റിക് ഫൂട്ട്), ഗര്‍ഭിണികള്‍, 5 വയസില്‍ താഴെ പ്രായമുള്ള കുട്ടികളുമായി എത്തുന്ന അമ്മമാര്‍, അംഗപരിമിതിയുള്ളവര്‍, അംഗപരിമിതിയുള്ള കുട്ടികളും അവരുടെ അമ്മമാരും, യാത്രക്ക് 10 ദിവസം മുമ്പ് അടുത്ത ബന്ധുക്കള്‍ ആരെങ്കിലും മരിച്ചിട്ടുള്ളവര്‍ എന്നിവർക്കാണ് ഹോം കൊറന്റൈൻ അനുവദിക്കുക.ഹോട്ടൽ കൊറന്റൈൻ ആവശ്യമുള്ളവർ ഡിസ്കവര ഖത്തർ എന്ന വെബ്‌സൈറ്റ് വഴിയാണ് ഹോട്ടൽ ബുക്ക് ചെയ്യേണ്ടത്.

ആവശ്യമായ രേഖകൾ 

ആറ് മാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സെപ്ഷണല്‍ റീ എന്‍ട്രി പെര്‍മിറ്റ്, ഖത്തര്‍ ഐഡി, ഹോട്ടല്‍ ബുക്കിങ് ആണ് പെര്‍മിറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നതെങ്കില്‍ ബുക്കിങ് രേഖ, ഖത്തര്‍ എയര്‍വേയ്‌സ് യാത്രക്കാരന്‍ ആണെങ്കില്‍ കോവിഡ്-19 നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇത്രയും കൈവശമുണ്ടാകണം. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ അത് സംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുണ്ടെങ്കിൽ കാര്യങ്ങൾ എളുപ്പമാകും.

ന്യൂസ്‌റൂം വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക.വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന നമ്പറിൽ ബന്ധപ്പെടുക.


Latest Related News