Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഗർഭിണികൾക്കും രോഗികൾക്കും സൗജന്യ വിമാനമൊരുക്കി ഖത്തറിലെ അസീം ടെക്‌നോളജി 

June 24, 2020

June 24, 2020

ദോഹ : കോവിഡ് വ്യാപനത്തെ തുടർന്ന് വാണിജ്യ-വ്യാവസായിക മേഖല വലിയ തിരിച്ചടി നേരിടുമ്പോഴും അപൂർവം ചില മേഖലകളിൽ ബിസിനസ് വലിയ രീതിയിൽ വളർച്ച കൈവരിക്കുകയാണ്.ഇതിലൊന്നാണ് ഐ.ടി മേഖല. ക്ലൗഡ് ടെക്നോളജിയുടെ അനന്ത സാധ്യതകള്‍ ബിസിനസ് മേഖലയിലുണ്ടാക്കിയ വൻ മുന്നേറ്റത്തിന് ഗൾഫ് രാജ്യങ്ങളിൽ ചുക്കാൻ പിടിക്കുന്ന ദോഹയിലെ അസീം ടെക്‌നോളജിയുടെ സി.ഇ.ഒ ആലപ്പുഴ സ്വദേശി ഷഫീഖ് കബീർ ഇക്കാര്യം തുറന്നു സമ്മതിക്കുന്നു. കോവിഡ് പ്രതിസന്ധി ബിസിനസ് രംഗത്തുണ്ടാക്കിയ മാന്ദ്യം തങ്ങളെ ബാധിച്ചിട്ടില്ലെന്നും ബിസിനസ് ഇരട്ടിയിലധികം വർധിക്കുകയാണുണ്ടായതെന്നും അദ്ദേഹം ന്യൂസ്‌റൂമിനോട് പറഞ്ഞു. പല മേഖലകളിലും ജീവനക്കാർക്ക് വൻ തോതിൽ തൊഴിൽ നഷ്ടമാകുമ്പോഴും ഏറ്റെടുത്ത പദ്ധതികൾ മുഴുമിപ്പിക്കാൻ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി വർധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ നാട്ടിൽ അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളും ഗർഭിണികളും ഉൾപെടെയുള്ളവരെ തികച്ചും സൗജന്യമായി നാട്ടിലെത്തിക്കാൻ ഒരുങ്ങുകയാണ് അസീം ടെക്‌നോളജി.കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിൽ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ചാർട്ടർ ചെയ്ത ഖത്തർ എയർവേയ്‌സ് വിമാനത്തിൽ 175 യാത്രക്കാരാണുണ്ടാവുക.ആദ്യഘട്ടത്തിൽ ഗുരുതര അസുഖങ്ങളുള്ള രോഗികളെയും ഗർഭിണികളെയും മാത്രമാണ് പരിഗണിച്ചത്. ഓൺലൈൻ ലിങ്ക് വഴി അപേക്ഷകൾ ക്ഷണിച്ചാണ് ഏറ്റവും അർഹരായ രോഗികളെ തെരഞ്ഞെടുത്തത്.ജൂൺ 26 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 നാണ് ഖത്തർ എയർവേയ്‌സ് വിമാനം കൊച്ചിയിലേക്ക് പുറപ്പെടുക.ഗൾഫിൽ നിന്ന് ഇതാദ്യമായാണ് തങ്ങളുടെ ജീവനക്കാരല്ലാത്ത യാത്രക്കാരുമായി ഒരു ചാർട്ടേഡ് വിമാനം കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്.ഇതിന് പുറമെ ഖത്തർ കൾച്ചറൽ ഫോറം ഒരുക്കുന്ന ചാർട്ടേഡ് വിമാനത്തിൽ അമ്പതോളം യാത്രക്കാരെ സ്പോൺസർ ചെയ്യുന്നതും അസീം ടെക്‌നോളജിയാണ്.കൂടുതൽ യാത്രക്കാരെ സൗജന്യമായി നാട്ടിലെത്തിക്കാൻ കൂടുതൽ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണെന്നും ഷഫീഖ് കബീർ വ്യക്തമാക്കി.

ക്ലൗഡ് ടെക്‌നോളജി മേഖലയിലെ പ്രമുഖ സംരംഭമായ അസീം ടെക്‌നോളജിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഷഫീഖ് കബീർ സൗത്ത്  ഇന്ത്യൻ ബിസിനസ് ഐക്കൺ ക്ലൗഡ് ഗുരു പുരസ്‌കാരം ഉൾപെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.ഗൾഫിലെ ഏറ്റവും വലിയ ക്ലൗഡ് ടെക്‌നോളജി പ്രവൈഡറായ അസീം ടെക്നൊളജിക്ക് ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആറായിരത്തിലധികം ഉപഭോക്താക്കളാണ് ഉള്ളത്. 


Latest Related News