Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ പാർപ്പിട മേഖലകളിൽ ട്രക്കുകൾ പാർക്ക് ചെയ്‌താൽ 25,000 റിയാൽ പിഴ,ബോധവൽകരണ കാമ്പയിൻ തുടരുന്നു

September 20, 2022

September 20, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : പാർപ്പിട മേഖലകളിലും സമീപപ്രദേശങ്ങളിലും ട്രക്കുകൾ പാർക്ക് ചെയ്യുന്നത് തടയാൻ ദോഹ മുനിസിപ്പാലിറ്റി ബോധവത്കരണ കാമ്പയിൻ തുടരുന്നു.ഇതിന്റെ ഭാഗമായി  മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ  ദോഹയിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി. ഇത്തരം ട്രക്കുകളും ബസുകളും നിശ്ചിത കാലയളവിനുള്ളിൽ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഉദ്യോഗസ്ഥർ വാഹനങ്ങളിൽ നോട്ടീസ് പതിപ്പിച്ചിട്ടുണ്ട്. 

അനുവദിച്ച പാർക്കിങ് സ്ഥലങ്ങളിലൊഴികെ ഇത്തരം വാഹനങ്ങളോ അനുബന്ധ സ്പെയർപാർട്സുകളോ സൂക്ഷിച്ചാൽ കർശന നടപടിയുണ്ടാവുമെന്ന്  ദോഹ മുനിസിപ്പാലിറ്റിയുടെ പൊതു നിയന്ത്രണ വിഭാഗം മേധാവി ഹമദ് സുൽത്താൻ അൽ ഷഹ്‌വാനി മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 4 ന് കാമ്പയിൻ ആരംഭിച്ചത് മുതൽ  313 ട്രക്കുകളും വാഹനങ്ങളും അനുബന്ധ ഉപകരണങ്ങളും കണ്ടെത്തിയതായും ഉടമകളെത്തി നീക്കം ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.മുന്നറിയിപ്പിന് ശേഷവും നിയമലംഘനം തുടർന്നാൽ വാഹനം പിടിച്ചെടുക്കുന്നതിനൊപ്പം ഉടമകൾക്ക്  25,000 റിയാലിൽ കൂടാത്ത പിഴ ചുമത്തുമെന്നും  ഹമദ് സുൽത്താൻ അൽ ഷഹ്‌വാനി കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News