Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
27ാമത് ഏഷ്യൻ യൂത്ത് ടേബ്ള്‍ ടെന്നിസ് ചാമ്പ്യൻഷിപ്പ് ഇന്ന് മുതൽ ദോഹയിൽ

July 17, 2023

July 17, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 
ദോഹ: കൗമാരക്കാരുടെ കായിക വേദിയായ 27ാമത് ഏഷ്യൻ യൂത്ത് ടേബ്ള്‍ ടെന്നിസ് ചാമ്പ്യൻഷിപ്പിന് ഇന്ന് ദോഹയിൽ തുടക്കമാവും.

24 രാജ്യങ്ങളില്‍നിന്നായി 213 പുരുഷ- വനിതാ താരങ്ങള്‍ മത്സരിക്കുന്ന ടൂര്‍ണമെന്റിന് ആസ്പയര്‍ ലേഡീസ് സ്പോര്‍ട്സ് ഹാളാണ് വേദിയാകുന്നത്. തിങ്കളാഴ്ച തുടങ്ങുന്ന ചാമ്പ്യൻഷിപ്പ് 22 വരെ നീണ്ടുനില്‍ക്കും. അണ്ടര്‍ 19, അണ്ടര്‍ 15 വിഭാഗങ്ങളില്‍ ഖത്തര്‍ ദേശീയ ടീമും മത്സരിക്കുന്നുണ്ട്. വിവിധ പ്രായവിഭാഗങ്ങളിലെ ടീം ഇനങ്ങളുടെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ ഇന്ന് നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. അണ്ടര്‍ 15, 19 വിഭാഗങ്ങളിലെ സിംഗ്ള്‍സ്, ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ് മത്സരങ്ങള്‍ക്ക് വ്യാഴാഴ്ചയാണ് തുടക്കമാവുന്നത്. ഖത്തറില്‍നിന്നുള്ള 13 റഫറിമാര്‍ ഉള്‍പ്പെടെ 33 പേരാണ് മത്സരം നിയന്ത്രിക്കാനുള്ളത്. ഖത്തര്‍ ടേബ്ള്‍ ടെന്നിസ് അസോസിയേഷനാണ് സംഘാടകർ.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News