Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ദോഹ സെൻട്രലിലും വെസ്റ്റ് ബേയിലും വൻകിട പാർക്കിങ് കേന്ദ്രങ്ങൾ വരുന്നു

October 13, 2019

October 13, 2019

ദോഹ: ദോഹ സെൻട്രലിലും വെസ്റ്റ് ബേയിലും ഓഫ് സ്ട്രീറ്റ്, ഓൺ സ്ട്രീറ്റ് കാർ പാർക്കിങ് കേന്ദ്രങ്ങൾ വികസിപ്പിക്കുന്നു. പൊതുമരാമത്ത് അതോറിറ്റിയായ അശ്ഗാലിന്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

ദോഹ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് കാർ പാർക്കിങ് കേന്ദ്രങ്ങൾ ഒരുക്കുന്നത്. നിയന്ത്രിത രൂപത്തിലുള്ള കേന്ദ്രങ്ങൾ ഒരുക്കിയാൽ നിയമവിരുദ്ധ പാർക്കിങ് ഒഴിവാക്കാനാകുമെന്ന് അശ്ഗാൽ കരുതുന്നു. വെസ്റ്റ് ബേയിൽ എല്ലാ സേവനങ്ങളോടെയുമുള്ള രണ്ടു ബഹുനില പാർക്കിങ് കേന്ദ്രമാണ് ലക്ഷ്യമിടുന്നത്. ഇതിൽ 1,400 വാഹനങ്ങൾ ഉൾകൊള്ളാനാകുമെന്നാണ് കണക്കുകൂട്ടൽ.

സെൻട്രൽ ദോഹയിലും സമാനമായ രീതിയിൽ  എല്ലാസൗകര്യങ്ങളോടും കൂടിയ എട്ട് ബഹുനില കെട്ടിടങ്ങളും പാർക്കിങ്ങിനായി ഒരുക്കും. 3,870 പാർക്കിങ് സ്ഥലങ്ങളാണ് ഇവിടെ ഉണ്ടാകുക. അതിനൂതനമായ പാർക്കിങ് സാങ്കേതികവിദ്യകളുടെ സഹായത്തോടെയാകും കേന്ദ്രങ്ങൾ സജ്ജമാക്കുക. വരുമാനം കണ്ടെത്താനായി ഇവിടെ മറ്റു സൗകര്യങ്ങളും ഒരുക്കാൻ അശ്ഗാൽ നിർമാണ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്.


Latest Related News