Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സംസ്‌കാരങ്ങളോടുള്ള അസഹിഷ്ണുത ഇല്ലാതാക്കാന്‍ കലയ്ക്ക് കഴിയുമെന്ന് ഷെയ്ഖ അല്‍ മയാസ്സ

April 27, 2023

April 27, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: സംസ്‌കാരങ്ങളോടുള്ള അസഹിഷ്ണുത മൂലമുള്ള സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കാന്‍ കലയ്ക്ക് കഴിയുമെന്ന് ഖത്തർ മ്യുസിയം ചെയർപേഴ്‌സൺ ഷെയ്ഖ അല്‍ മയാസ്സ ബിന്‍ത് ഹമദ് ബിന്‍ ഖലീഫ അല്‍താനി.ഇറ്റലിയില്‍ ആര്‍ട്ട് ഫോര്‍ ടുമാറോ സമ്മേളനത്തോടനുബന്ധിച്ച്  സംസാരിക്കുകയായിരുന്നു അവർ. ക്യുറേറ്റോറിയല്‍ സംഭാഷണങ്ങള്‍ വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുമെന്നും ഷെയ്ഖ അല്‍ മയാസ്സ പറഞ്ഞു.

ലോകമെമ്പാടും അസഹിഷ്ണുത ഉണ്ടെന്നും അതിനാല്‍ സഹിഷ്ണുതയ്ക്ക് ഒരു ഇടം ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, സംസ്‌കാരം വ്യാപിക്കാന്‍ സാധിക്കുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. വ്യത്യസ്ത പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരുന്നതും ക്രിയാത്മക സംഭാഷണങ്ങളില്‍ ഏര്‍പ്പെടുന്നതും സഹിഷ്ണുതയുള്ള സമൂഹത്തിന്റെ ലക്ഷണങ്ങളായാണ് കാണുന്നത്.. ആര്‍ട്ട് ഫോര്‍ ടുമാറോ ആളുകള്‍ക്ക് കണ്ടുമുട്ടാനും ആശയങ്ങള്‍ പങ്കുവെക്കാനും കേള്‍ക്കാനുമുള്ള വേദിയാകുമെന്നാണ് കരുതുന്നത്. സിനിമയോ ഫാഷനോ ദൃശ്യകലയോ നൃത്തമോ സംഗീതമോ എന്തുമാകട്ടെ കല അതിന്റെ എല്ലാ രൂപങ്ങളിലും ആളുകളെ ഒരുമിച്ചുകൊണ്ടുവരുമെന്നും അവര്‍ വ്യക്തമാക്കി.

നിലവില്‍ അത്യാധുനിക മ്യൂസിയങ്ങളുടെ ഒരു കൂട്ടം ഖത്തറിനുണ്ട്.  2030ല്‍ രണ്ട് വലിയ മ്യൂസിയങ്ങള്‍ കൂടി ഖത്തറില്‍ ഉയരും. ലോകത്തിലെ ഏറ്റവും വലിയ പെയിന്റിംഗുകള്‍. ഡ്രോയിംഗുകള്‍, ഫോട്ടോഗ്രാഫുകള്‍, ശില്‍പങ്ങള്‍, അപൂര്‍വ്വ ഗ്രന്ഥങ്ങള്‍ എന്നിവയുടെ വലിയ ശേഖരം 5,60,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ലുസൈൽ മ്യൂസിയത്തില്‍ ഒരുക്കുമെന്നും  അവര്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
 


Latest Related News