Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആ ടിക്കറ്റുകളൊക്കെ എങ്ങോട്ടുപോയി,ടിക്കറ്റ് ലഭിക്കാത്തതിനാൽ അർജൻറ്റീനിയൻ ആരാധകർക്ക് പ്രതിഷേധം

December 17, 2022

December 17, 2022

ന്യൂസ്‌റൂം ബ്യുറോ / ഫോട്ടോ :അൽ ജസീറ 
ദോഹ : 88,000 പേരെ ഉൾക്കൊള്ളുന്ന ലുസൈൽ സ്റ്റേഡിയത്തിൽ ഞായറാഴ്ച നടക്കുന്ന ലോകകപ്പ് 2022 ഫൈനലിനുള്ള ടിക്കറ്റുകൾ ലഭിക്കുമെന്ന പ്രതീക്ഷയോടെ നൂറുകണക്കിന് അർജന്റീനൻ  ഫുട്ബോൾ ആരാധകർ ഫിഫയുടെ പ്രധാന ടിക്കറ്റിംഗ് ഓഫീസിന് പുറത്ത് തടിച്ചുകൂടി.ഫിഫയുടെ ഔദ്യോഗിക വിൽപ്പന, പുനർവിൽപ്പന പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റ് ലഭ്യമല്ലാത്തതിൽ മിക്ക ആരാധകരും കടുത്ത നിരാശയിലും പ്രതിഷേധത്തിലുമാണ്.

"ബ്രസീൽ, പോർച്ചുഗൽ, മൊറോക്കോ ടീമുകൾ ഫൈനലിലെത്താതെ മടങ്ങിയതിനാൽ തുടർന്നുള്ള മത്സരങ്ങൾ ഉപേക്ഷിച്ചവരുടെ നിരവധി ടിക്കറ്റുകൾ ബാക്കിയുണ്ടാവുമെന്ന് ഞങ്ങൾക്കറിയാം.എന്നാൽ ആ ടിക്കറ്റുകളൊക്കെ എവിടേക്കാണ് പോയതെന്ന് ഞങ്ങൾക്ക് മനസിലാകുന്നില്ല," അർജന്റീനിയൻ ആരാധകനായ മത്തിയാസ് ടിക്കറ്റിങ് ഓഫീസിനു പുറത്ത് അൽ ജസീറ ചാനലിനോട് പറഞ്ഞു.
ഇതിനിടെ,അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലിന് പുറത്താണ് തുടർച്ചയായ രണ്ടാം ദിവസവും അർജന്റീനയിൽ നിന്ന് വന്ന ആരാധകർ പ്രതിഷേധിച്ചതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ബ്ലാക്ക് മാർകെറ്റിൽ ടിക്കറ്റിന് ചുരുങ്ങിയത് 4,000 ഡോളർ നല്കണമെന്നും അവർ പറഞ്ഞു. ടിക്കറ്റ് ലഭിക്കാൻ അര്ജന്റീന ഫുട്ബോൾ അസോസിയേഷൻ ഇടപെടണമെന്നാണ് അവരുടെ ആവശ്യം.ഫൈനൽ മത്സരം കാണാൻ ഫ്രാൻ‌സിൽ നിന്നും അര്ജന്റീനയിൽ നിന്നും പ്രതീക്ഷിച്ചതിലും കൂടുതൽ ആരാധകർ എത്തിയതാണ് വിവരം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News