Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പണം തീർന്ന് ഖത്തറിൽ നിന്ന് തിരിച്ചു പോകാനൊരുങ്ങിയ അർജന്റീനൻ ആരാധകന് സ്വന്തം വീട്ടിൽ താമസ സൗകര്യമൊരുക്കി അറബ് യുവാവ്

December 08, 2022

December 08, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : വേൾഡ് കപ്പ് സംഘാടനത്തിൽ ലോകത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഖത്തറിന്റെ ആതിഥ്യമര്യാദയും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. ലോകകപ്പിൽ പങ്കെടുക്കാനെത്തി കയ്യിലെ പണം തീർന്നപ്പോൾ തിരിച്ചുപോകാനൊരുങ്ങിയ അർജന്റീനൻ ആരാധകന് സ്വന്തം വീട്ടിൽ താമസ സൗകര്യവും മറ്റു സൗകര്യങ്ങളും നൽകിയ അറബ് യുവാവിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ലോക മാധ്യമങ്ങളിലടക്കം  വ്യാപകമായി പ്രചരിക്കുന്നത്.താമസത്തിന് പുറമെ ലോകകപ്പ് മത്സരം കാണാനുള്ള ടിക്കറ്റുകളും നൽകിയാണ് അഹമ്മദ് പാറ്റോ എന്ന അറബ് യുവാവ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്.അർജന്റീനൻ മാധ്യമങ്ങൾ തന്നെയാണ് വാർത്ത പുറത്തുവിട്ടത്.


താമസത്തിനുള്ള പണമില്ലാതായതിനാൽ വെള്ളിയാഴ്ച നടക്കുന്ന  നെതർലാൻഡുമായുള്ള തന്റെ ദേശീയ ടീമിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് മുമ്പ് വീട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു അർജന്റീനകാരനായ ഗാറ്റോ ഷെയ്‌നൈസെൻ. ഖത്തറിൽ നിന്ന് യാത്ര തിരിക്കേണ്ടി വരുന്നതിന്റെ സങ്കടത്തിൽ ഇരിക്കുമ്പോഴാണ് ESPN ഫുട്ബോൾ അർജന്റീന ചാനലിന് നൽകിയ അഭിമുഖം വഴിത്തിരിവായത്.ഗാറ്റോ ചാനലുമായി സംസാരിക്കുന്നത് കേട്ട ദോഹ ആസ്ഥാനമായുള്ള റേഡിയോ അവതാരകനായ അഹമ്മദ് പാറ്റോ തന്റെ വീട്ടിൽ താമസിക്കാൻ അപ്പോൾ തന്നെ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 
“തിരിച്ചുപോകേണ്ട ഹബീബി, അർജന്റീന ലോകകപ്പ് എടുക്കും. ഇവിടെത്തന്നെ തുടരൂ.എന്റെ വീട്ടിൽ താമസിക്കാം.ഖത്തറിൽ ഏവർക്കും സ്വാഗതം. നീ നിന്റെ വീട്ടിലാണ " - പാറ്റോ ആരാധകനോട് പറഞ്ഞു. 

ആതിഥ്യമര്യാദയുടെ ഈ അറേബ്യൻ മൊഴികൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

"അഹമ്മദ് വളരെ നല്ല മനുഷ്യനാണ്, ലോകകപ്പിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കാൻ അദ്ദേഹം എന്നെ ക്ഷണിച്ചു," - പാറ്റോയുടെ ഓഫറിന് ഷെയ്നൈസെൻ നന്ദി പറയുന്നു.

 താമസസൗകര്യം മാത്രമല്ല, മത്സര ടിക്കറ്റുകൾക്കുള്ള പണവും അഹമ്മദ് പാറ്റോ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രദേശത്ത് തടിച്ചുകൂടിയ ആരാധകരും മറ്റ് അർജന്റീന അനുഭാവികളും നിറഞ്ഞ ആഹ്ളാദത്തോടെയാണ് ഈ ഓഫറിനെ വരവേറ്റത്.

ലോകകപ്പിൽ ഞങ്ങൾ ഇതുവരെ പറഞ്ഞതിൽ വച്ച് ഏറ്റവും ആവേശകരമായ കഥകളിലൊന്ന് എന്നാണ് ടിവി അവതാരകൻ അഗസ്റ്റിൻ ബെലാച്ചൂർ ഈ സംഭവത്തെക്കുറിച്ച് വിവരിച്ചത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News