Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ബ്രിട്ടീഷ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഖത്തര്‍ അമീര്‍

May 06, 2023

May 06, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ചാള്‍സ് രാജാവിന്റെ കിരീട ധാരണ ചടങ്ങില്‍ പങ്കെടുക്കാന്‍ ബ്രിട്ടനിലെത്തിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രധാനമന്ത്രി ഋഷി സുനകുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ശക്തിപ്പെടുത്തുക, എല്ലാ തലങ്ങളിലും സഹകരണവും സംയുക്ത പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നീ വിഷയങ്ങളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാവിയില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാന്‍ കഴിയുന്ന സുസ്ഥിര സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങിയ മേഖലകളില്‍ പങ്കാളിത്തം വിപുലീകരിക്കുന്നതിനും വിജ്ഞാനാധിഷ്ഠിതവും നൂതനവുമായ വ്യവസായങ്ങളുടെ ആഗോള കേന്ദ്രമായി ഖത്തറിനെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗം കൂടിയാണ് ഈ കൂടിക്കാഴ്ച. ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലായിരുന്നു കൂടിക്കാഴ്ച.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News