Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ലോകകപ്പിനെത്തിയ അഭയാർത്ഥി വിദ്യാർത്ഥികളെ ചേർത്തുപിടിച്ച് ഖത്തർ അമീർ

December 18, 2022

December 18, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :വിവിധ രാജ്യങ്ങളിൽ നിന്നായി ഖത്തർ ലോകകപ്പ് കാണാനെത്തിയ  അഭയാർത്ഥികളായ വിദ്യാർത്ഥികളുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി കൂടിക്കാഴ്ച നടത്തി. 'ഫിഫ ഖത്തർ 2022 ഫോർ ഓൾ' എന്ന പ്രോജക്ടിന്റെ ഭാഗമായി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഇഷ്ട ടീമുകളെക്കുറിച്ചും ഫിഫ ലോകകപ്പ് സംഘാടനത്തെ കുറിച്ചുമെല്ലാമുള്ള തങ്ങളുടെ അഭിപ്രായങ്ങൾ വിദ്യാർഥികൾ അമീറുമായി പങ്കുവെച്ചു.

പലസ്തീൻ, ജോർദാൻ, സുഡാൻ, ഇറാഖ്, ലെബനൻ, യെമൻ, തുർക്കി, ബംഗ്ലാദേശ് തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളെയും കുടിയിറക്കപ്പെട്ടവരെയും ചേർത്ത് പിടിച്ച് അവരെക്കൂടി ലോകക്കപ്പ് സന്തോഷത്തിൽ പങ്കാളികളാക്കുന്ന  പദ്ധതിയാണ് 'ഫിഫ ഖത്തർ 2022 ഫോർ ഓൾ'. മത്സരങ്ങൾ ആസ്വദിക്കാനായി സ്ഥാപിച്ച ഫാൻ സോണുകളിൽ അഭയാർത്ഥികൾക്കും കുടിയിറക്കപ്പെട്ടവർക്കും പ്രത്യേക പരിഗണന രാജ്യം നൽകിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News