Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
അമീര്‍ - ഖത്തര്‍ കപ്പ് സമ്മാനത്തുക ഉയര്‍ത്തി ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍

May 08, 2023

May 08, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: അമീര്‍ കപ്പ് 51-ാം പതിപ്പിന്റെ ഫൈനലില്‍ എത്തിയ അല്‍-സദ്ദിനെയും അല്‍-അറബി ക്ലബ്ബിനെയും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ (ക്യുഎഫ്എ) പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍ താനി അഭിനന്ദിച്ചു. വരാനിരിക്കുന്ന അമീര്‍ കപ്പ്, ഖത്തര്‍ കപ്പ് എന്നിവയുടെ സമ്മാനത്തുക ഉയര്‍ത്തിയതായി അദ്ദേഹം അറിയിച്ചു. ആമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലായി ഉയര്‍ത്തി. വിജയിക്കുന്ന ടീമിന് 20 മില്യണ്‍ റിയാലും റണ്ണറപ്പിന് 10 മില്യണ്‍ റിയാലുമാണ് ലഭിക്കുക. അമീര്‍ കപ്പിന്റെ 51-ാം പതിപ്പ് മുതല്‍ ഇത് പ്രാഭല്യത്തില്‍ വരും.

2023-24 സീസണില്‍ ആരംഭിക്കുന്ന ഖത്തര്‍ കപ്പ് സമ്മാനത്തുക 20 മില്യണ്‍ റിയാലായി ഉയര്‍ത്തി. ചാമ്പ്യന് 15 മില്യണ്‍ റിയാലും രണ്ടാം സ്ഥാനക്കാരായ ക്ലബിന് 5 മില്യണ്‍ റിയാലുമാണ് ലഭിക്കുന്നത്.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News