Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്കുള്ള റീ എൻട്രി പെർമിറ്റ് ഭേദഗതി ഇന്നു മുതൽ പ്രാബല്യത്തിൽ വരും 

November 29, 2020

November 29, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് പോകുന്നവർക്ക് തിരിച്ചു വരുന്നതിനുള്ള റീ എൻട്രി പെർമിറ്റിലെ ഭേദഗതികൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഇന്ന്  മുതല്‍ ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന താമസ വിസയുള്ളവര്‍ക്ക് ഖത്തറിലേക്ക് മടങ്ങിവരാന്‍ ആവശ്യമായ റീ എന്‍ട്രി പെര്‍മിറ്റ് നടപടികളിലാണ് ഇളവ് അനുവദിക്കുക. ഖത്തര്‍ പോര്‍ട്ടല്‍ വെബ്‌സൈറ്റില്‍ സ്‌പോണ്‍സര്‍ നേരിട്ട് അപേക്ഷിച്ച് രണ്ടാഴ്ച കാത്തിരുന്നാല്‍ മാത്രമേ ഇതുവരെ റീ എന്‍ട്രി പെര്‍മിറ്റ്  ലഭിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് മുതല്‍ ഖത്തറിൽ നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോൾ തന്നെ യാത്രക്കാരന്റെ  റീ എന്‍ട്രി പെര്‍മിറ്റ് സ്വമേധയാ ലഭിക്കും.. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് എവിടെ വെച്ചും ഈ റീ എന്‍ട്രി പെര്‍മിറ്റ് ഡൌണ്‍ലോഡ് ചെയ്‌തെടുക്കാനും സൗകര്യമുണ്ടാകും.

അതേസമയം,നിലവിൽ വിദേശത്തുള്ള ഖത്തറിൽ താമസ വിസയുള്ളവർക്ക് തിരിച്ചു വരുന്നതിന് നേരത്തെയുള്ള നിബന്ധനകൾ ബാധകമായിരിക്കും.ഇവരിൽ ഭൂരിഭാഗവും  ഖത്തർ പോർട്ടൽ വഴി അപേക്ഷ നൽകി മാസങ്ങളായി  അനുമതിക്കായി കാത്തിരിക്കുകയാണ്.ഒരു സ്ഥാപനത്തിലെ എൺപത് ശതമാനം ജീവനക്കാരും നിലവിൽ ഖത്തറിലുണ്ടെങ്കിൽ പുറത്തുള്ളവർക്ക് അനുമതി ലഭിക്കാൻ കാലതാമസമെടുക്കുന്നതായാണ് വിവരം.ഇതിനു പുറമെ,പല സ്ഥാപനങ്ങളും ജീവനക്കാരെ കുറക്കാൻ ശ്രമിക്കുന്നതും ഇവരിൽ ഒരു വിഭാഗത്തിന്റെ തിരിച്ചുവരവിന് തടസ്സമാകുന്നുണ്ട്.ഇതിനിടെ കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വിസാ സെന്ററുകൾ ഡിസംബർ ആദ്യവാരം മുതൽ പ്രവർത്തനം തുടങ്ങുന്നതോടെ പുതിയ വിസയിലുള്ളവർക്ക് ഖത്തറിലേക്ക് തിരിച്ചുവരാൻ അവസരം ഒരുങ്ങും.

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News