Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മൂന്ന് മലയാളികളുടേതുൾപെടെ അഞ്ച് ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

July 03, 2023

July 03, 2023

അൻവർ പാലേരി 

ദോഹ : രണ്ടാം പെരുന്നാൾ ദിനത്തിൽ അൽഖോറിൽ  വാഹനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന്(തിങ്കൾ) നാട്ടിലേക്കു കൊണ്ടുപോകുമെന്ന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി അറിയിച്ചു.,തമിഴ്നാട് സ്വദേശി കളായ പ്രവീൺ കുമാർ (38)നാഗലക്ഷ്മി (32) എന്നിവരുടെ മൃതദേഹം രാത്രി 10 മണിക്കുള്ള ശ്രീലങ്കൻ എയർവെയ്‌സ് വിമാനത്തിൽ മധുരയിലേക്കാണ് കൊണ്ടുപോകുന്നത്. മലയാളികളായ റോഷിൻ ജോൺ (38)ഭാര്യ ആൻസി ഗോമസ് (30)എന്നിവരുടെ മൃതദേഹങ്ങൾ വൈകീട്ട് 7:30 നുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലേക്കും,ആൻസിയുടെ സഹോദരൻ ജിജോ ഗോമസി(33)ന്റെ മൃതദേഹം വൈകീട്ട് 7:00 മണിക്കുള്ള ഖത്തർ എയർവെയ്‌സ് വിമാനത്തിൽ  കൊച്ചിയിലേക്കും കൊണ്ടുപോകും.

കഴിഞ്ഞ ബുധനാഴ്ച രാത്രി ഇവർ സഞ്ചരിച്ച വാഹനം അൽഖോർ ഫ്‌ളൈ ഓവറിൽ നിന്ന് താഴേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.വാഹനത്തിലുണ്ടായിരുന്ന റോഷൻ,ആൻസി ദമ്പതികളുടെ മകൻ ഒഴികെ അഞ്ചു പേരും തൽക്ഷണം മരിക്കുകയായിരുന്നു.
അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ്  ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-https://chat.whatsapp.com/GjQM19221WxKnWo2cdbsZe  

 


Latest Related News