Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം സ്വദേശിയുടെ മക്കൾ ഇനി മർക്കസിന്റെ തണലിൽ

June 07, 2023

June 07, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: മെയ് അവസാനം ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം കൊണ്ടോട്ടി സ്വദേശി അലി പുളിക്കലിന്റെ മക്കളുടെ സംരക്ഷണം മര്‍കസ് ഏറ്റെടുത്തു.

അലിയുടെ മരണത്തെ തുടര്‍ന്ന് അനാഥരായ എട്ട് കുരുന്നുകളെയാണ് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്ന് ഓര്‍ഫൻ കെയര്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഏറ്റെടുത്തത്. ഖത്തര്‍ ഐ.സി.എഫ്, മര്‍കസ് കമ്മിറ്റികളാണ് ഈ വിഷയം കാന്തപുരത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്.

സ്വന്തം വീടുകളില്‍ മാതാക്കളുടെ സംരക്ഷണത്തില്‍ താമസിപ്പിച്ച്‌ പഠനം, ഭക്ഷണം, മറ്റു അനുബന്ധ ചെലവുകള്‍ എന്നിവ മര്‍കസ് വഹിക്കുന്ന ഈ പദ്ധതിക്ക് കീഴില്‍ രാജ്യവ്യാപകമായി 12,000 ലധികം അനാഥ കുരുന്നുകള്‍ പഠിക്കുന്നുണ്ട്.

ആശിര്‍ ഹസൻ (14 വയസ്സ്), ആരിഫ്(11 വയസ്സ്), അശ്ഫാഖ്(11), ഫാത്തിമ ഫര്‍ഹ (9), ലിഹ ഫരീഹ (9), അശ്മില്‍ ഹിദാശ്(8), മുഹമ്മദ് ഹമ്മാദ്(7), ഖദീജ ഹന്ന(5) എന്നിവരുടെ സംരക്ഷണമാണ് മര്‍കസ് ഏറ്റെടുത്തത്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി പരേതന്റെ വീട് സന്ദര്‍ശിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News