Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
1600 കിലോമീറ്റർ മരുഭൂമിയിലൂടെ സാഹസിക യാത്ര,ലോകകപ്പ് കാണാൻ സൗദിയിൽ നിന്ന് കാൽനടയായി പുറപ്പെട്ട സൗദി യുവാവ് ദോഹയിൽ എത്തി

October 29, 2022

October 29, 2022

അൻവർ പാലേരി 

ദോഹ : സൗദിയിൽ നിന്നും കാൽനടയായി ഖത്തറിലേക്ക് പുറപ്പെട്ട സൗദി ഫുട്‍ബോൾ ആരാധകൻ അബ്ദുല്ല അൽ സലാമി ദോഹയിൽ എത്തി.സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഖത്തർ ലോകകപ്പ് കാണാൻ മരുഭൂമിയിലൂടെ കാൽനടയായി ഖത്തറിലേക്ക് പുറപ്പെട്ട അൽ സലാമി 51 ദിവസങ്ങൾ കൊണ്ടാണ്ഏകദേശം 1600 കിലോമീറ്റർ  താണ്ടി വെള്ളിയാഴ്ച  ഉച്ചയോടെ ഖത്തറിലെ  അബുസമ്ര അതിർത്തിയിലെ പ്രവേശന കവാടത്തിൽ എത്തിയത്.

ഖത്തറിലെ പ്രമുഖ അറബ് ദിനപത്രമായ 'അൽ ശർഖ്' അബുസമ്രയിൽ പൂക്കൾ നൽകിയാണ് അൽ സലാമിയെ സ്വീകരിച്ചത്."ഈ സ്വപ്നലക്ഷ്യത്തിൽ എത്തിയതിൽ ഞാൻ വളരെ സന്തോഷവാനാണ്... ഏകദേശം രണ്ട് മാസമായി ഞാൻ ഖത്തറിലെത്താനായി മരുഭൂമിയിലൂടെ നടക്കുകയാണ്.ഈ യാത്രയിൽ നിരവധി  ബുദ്ധിമുട്ടുകളിലൂടെ ഞാൻ കടന്നുപോയി, എന്റെ യാത്ര പൂർത്തിയാക്കുക അസാധ്യമാണെന്ന് എനിക്ക് തോന്നിയിരുന്നു, പക്ഷേ ദൈവത്തിന് സ്തുതി, ഞാൻ ഇപ്പോൾ ഖത്തറിലാണ്.."-അദ്ദേഹം പറഞ്ഞു.

ചുട്ടുപൊള്ളുന്ന മരുഭൂമിയിലെ ദുർഘടവഴികളിലൂടെയുള്ള യാത്ര ഒട്ടേറെ അപകടങ്ങൾ നിറഞ്ഞതാണെന്ന് അറിയാവുന്നത് കൊണ്ട് ആംബുലൻസ് സഹായം ഉൾപെടെ ആവശ്യമുള്ള ഘട്ടങ്ങളിൽ അത്തരം ആളുകളുമായി ബന്ധപ്പെടാനുള്ള ട്രാക്കിംഗ് ഉപകരണവുമായി അദ്ദേഹം ലിങ്ക് ചെയ്തിരുന്നു.തന്റെ സാഹസിക യാത്രയിലെ ഓരോ ഘട്ടവും അദ്ദേഹം സ്നാപ് ചാറ്റിലൂടെ അദ്ദേഹം പങ്കുവെച്ചിരുന്നു.എത്തിച്ചേരുന്ന ഓരോ സ്ഥലത്തിന്റെയും ഭൂമിശാസ്‌താപരമായ പ്രത്യേകതകളും ചരിത്രപരമായ പ്രാധാന്യവുമൊക്കെ അദ്ദേഹം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.യാത്രയ്ക്കിടെ കഴിഞ്ഞയാഴ്ച വലിയ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് നിരാശ തോന്നിയിരുന്നതായും അദ്ദേഹം പറഞ്ഞു.

സൂര്യോദയത്തോടെ യാത്ര തുടങ്ങുകയും രാവിലെ 10.30 ഓടെ അൽപം വിശ്രമിച്ച് ഉച്ചകഴിഞ്ഞു വീണ്ടും യാത്ര തുടരുന്നതുമായിരുന്നു രീതി.രാത്രിയിലും നടത്തം തുടരും.പള്ളികളിൽ താമസിച്ചും വസ്ത്രം കഴുകിയുമൊക്കെയായിരുന്നു സലാമിയുടെ യാത്ര.യാത്രയുടെ പ്രതീകമായി ചെങ്കടലിൽ നിന്നും ശേഖരിച്ച ഒരു കുപ്പി വെള്ളം ബാഗിൽ സൂക്ഷിച്ചാണ് അൽ സലാമി ജിദ്ദയിൽ നിന്ന് യാത്ര പുറപ്പെട്ടത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News