Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ അൽ സലാമ അലുംനി ഗ്രാൻഡ് മീറ്റ് അപ്പ് സംഘടിപ്പിച്ചു

January 30, 2023

January 30, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: അബാറ്റ് എ.എസ് അല്‍ സലാമ കോളജ് ഖത്തര്‍ അലുംനി ഗ്രാന്‍ഡ് മീറ്റ് അപ്പ് 2023 മതാര്‍ ഖദീം എം.ആര്‍.എ റെസ്റ്ററന്റില്‍ നടന്നു.

പുതുതായി ഖത്തറില്‍ എത്തുന്ന അബാറ്റ് എ.എസ് അല്‍ സലാമ കോളജ് വിദ്യാര്‍ഥികള്‍ക്ക് ജോലി നേടാനുള്ള ഹെല്‍പ് ഡെസ്ക് സംവിധാനവും ചടങ്ങില്‍ ആരംഭിച്ചു. 2006 മുതല്‍ 2018 വരെയുള്ള ബാച്ചുകളിലെ 80 ഓളം പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്തു. വിവിധ കലാ പരിപാടികളും അരങ്ങേറി.

അല്‍ സലാമ അലുംനി വിദ്യാര്‍ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമായി റിയാദാ മെഡിക്കല്‍ സെന്ററുമായി ചേര്‍ന്ന് നല്‍കുന്ന റിയാദാ മെഡ്‌ കാര്‍ഡും ചടങ്ങില്‍ ലോഞ്ച് ചെയ്തു. റിയാദാ മെഡിക്കല്‍ സെന്റര്‍ മാനേജിങ് ഡയറക്ടറും അലുംനി അംഗവുമായ ജംഷീര്‍ ഹംസ സംസാരിച്ചു. അമീര്‍ ഷാജി അധ്യക്ഷത വഹിച്ചു.

മുഹമ്മദ് മുസ്തഫ, അന്‍വര്‍, സഫീര്‍, മുര്‍ഷിദ് അലി, സാദിഖ് ചാലില്‍, അലീന, ഷഹന ഫെമി തുടങ്ങിയവര്‍ വിവിധ ബാച്ചുകളെ പ്രതിനിധാനംചെയ്ത് സംസാരിച്ചു. മുഹമ്മദ്‌ അന്‍സാര്‍, ആഷിഖ്, നജ്മ, ജുഫിത തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മുഹമ്മദ് റഫ്നാസ് സ്വാഗതവും മുഹമ്മദ് ശകീല്‍ നന്ദിയും പറഞ്ഞു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News