Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിലെ അൽമഹ ദ്വീപിൽ സന്ദർശകർക്കുള്ള കാർ പാർക്കിങ് ഫീസ് ഒഴിവാക്കി

February 03, 2023

February 03, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ലുസൈൽ വിന്റർ വണ്ടർലാൻഡിലെയും അൽ മഹാ ദ്വീപിലെ റെസ്റ്റോറന്റുകളിലെയും അതിഥികൾക്കുള്ള കാർ പ്രവേശന ഫീസ് ഒഴിവാക്കി.അൽ മഹാ ഐലൻഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.



"ലുസൈൽ വിന്റർ വണ്ടർലാൻഡിലെയും അൽ മഹാ ഐലൻഡ് റെസ്റ്റോറന്റുകളിലെയും അതിഥികൾക്ക് എല്ലാ സീസണിലും സൗജന്യ കാർ പ്രവേശനം അനുവദിക്കുമെന്നാണ്" ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം, പ്രവേശന ഫീസ് ഒഴിവാകുന്നതിന്  സന്ദർശകർ  റെസ്റ്റോറന്റുകളിൽ നിന്നോ  ലുസൈൽ വിന്റർ വണ്ടർലാൻഡിൽ നിന്നോ  പാർക്കിംഗ് ടിക്കറ്റുകൾ സ്റ്റാമ്പ് ചെയ്തുവാങ്ങിയിരിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തെ ഏറ്റവും പുതിയ വിനോദ സഞ്ചാര കേന്ദ്രമാണ് കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്ത അൽ മഹാ ദ്വീപ്.100,000 ചതുരശ്ര മീറ്റർ അത്യാധുനിക തീം പാർക്ക്, ലുസൈൽ വിന്റർ വണ്ടർലാൻഡ്, നമ്മോസ് ബീച്ച് ക്ലബ്, ഹൈ-എൻഡ് ഡൈനിംഗ് സ്പോട്ടുകൾ എന്നിവയാണ് പ്രധാന ആകർഷണം.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News