Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അമീര്‍ കപ്പിനായി 30 വര്‍ഷത്തെ കാത്തിരിപ്പ്, 3-0ന് അല്‍ സദ്ദിനെ തകര്‍ത്ത് അല്‍ അറബി

May 13, 2023

May 13, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: അഹമ്മദ് ബിന്‍ അലി സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ അല്‍ സദ്ദിനെ 3-0ന് തകര്‍ത്ത് അല്‍ അറബിയ കിരീടമണിഞ്ഞു. അമീര്‍ കപ്പിനായുള്ള 30 വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമായത്.

ആദ്യ പകുതിയില്‍ അല്‍ സദ്ദിനെ ചെറുക്കാനുള്ള ശ്രമങ്ങളാണ് അല്‍ അറബിയ പയറ്റിയതെങ്കില്‍ പിന്നീട് മത്സരം കുടൂതല്‍ ചടുലമാകുകയാണുണ്ടായത്. 1992-93 സീസണിലെ വിജയത്തിനുശേഷമുള്ള അല്‍ അറബിയയുടെ ഈ വിജയമാണിത്. ഇതോടെ ഒന്‍പതാമത്തെ അമീര്‍ കപ്പ് സ്വന്തമാക്കാന്‍ അല്‍ അറബിയക്ക് സാധിച്ചു. 62-ാം മിനിറ്റില്‍ വോള്‍വ്‌സ് നേടിയ മികച്ച ഹെഡ്ഡറിലൂടെ അല്‍ അറബി മുന്നിലെത്തി. 90-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ഹമീദ് ഇസ്മയില്‍ അല്‍ അറബിയുടെ വിജയം ഉറപ്പിച്ചു.

അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി വിജയികള്‍ക്കുള്ള ട്രോഫിയും സ്വര്‍ണ്ണ മെഡലുകളും അല്‍ അറബി ടീമിനും വെള്ളി മെഡലുകള്‍ അല്‍ സദ്ദ് ടീമിനും സമ്മാനിച്ചു. 

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/GNnAPz2ISv601MKXQvNitL


Latest Related News