Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലുസൈൽ സ്റ്റേഡിയത്തിൽ ആവേശത്തിരയിളകി,ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ അറബി ജേതാക്കളായി

August 12, 2022

August 12, 2022

ദോഹ : ഫിഫ ലോകകപ്പിന്റെ ഫൈനല്‍ വേദിയായ ലുസൈൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ ആയിരക്കണക്കിന് ആരാധകരെ സാക്ഷിയാക്കി കളിക്കളം ഉണർന്നു.മിഡിലീസ്റ്റിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിൽ ലോകകപ്പിന്റെ ട്രയൽ റൺ കൂടിയായ ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ അറബി ജേതാക്കളായപ്പോൾ ദോഹ ഡെര്‍ബിയായ അല്‍ റയ്യാനും വാശിയേറിയ മത്സരമാണ് കാഴ്ച വെച്ചത്.

ലോകകപ്പ് ഫൈനല്‍ വേദിയില്‍ ആദ്യ മത്സരം കളിക്കാന്‍ കഴിഞ്ഞതിന്റെ ത്രില്ലില്‍ വാശിയേറിയ പോരാട്ടം തന്നെയാണ് ഇരു ടീമുകളും പുറത്തെടുത്തത്. 80,000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള സ്റ്റേഡിയത്തിൽ മലയാളികള്‍ ഉള്‍പ്പെടെ 20,000ത്തോളം കാണികള്‍ ആദ്യ അങ്കത്തിന് സാക്ഷിയാവാനെത്തി.സെപ്റ്റംബര്‍ ഒമ്ബതിന് നടക്കുന്ന ലുസൈല്‍ സൂപ്പര്‍കപ്പ് മത്സരത്തിന് മുന്നോടിയായാണ് സ്റ്റാര്‍സ് ലീഗ് മത്സരത്തിലൂടെ ട്രയല്‍ റണ്‍ ഒരുങ്ങിയത്. ഖത്തര്‍ ലോകകപ്പിന്‍റെ 100 ദിന കൗണ്ട്ഡൗണ്‍ ആഘോഷങ്ങള്‍ക്കുള്ള അനൗപചാരിക തുടക്കം കൂടിയായിരുന്നു ലുസൈല്‍ സ്റ്റേഡിയത്തലെ ആദ്യ മത്സരം.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News