Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്കുള്ള യാത്രക്കാരെ ദുരിതത്തിലാക്കരുത്,ഖത്തറിലെ ഭേദഗതികളെ കുറിച്ച് കൃത്യസമയത്ത് വിമാനക്കമ്പനികളെ അറിയിച്ചില്ലെങ്കിൽ യാത്രമുടങ്ങും

October 31, 2022

October 31, 2022

അൻവർ പാലേരി 

ദോഹ : ഖത്തറിൽ നവംബർ ഒന്ന് മുതൽ നിലവിൽ വരുന്ന ഇളവുകൾ പ്രകാരം നാട്ടിൽ നിന്നും ഖത്തറിലേക്ക് വരുന്ന യാത്രക്കാർക്ക് കോവിഡ്,ആന്റിജൻ പരിശോധനാ ഫലം വേണ്ടെങ്കിലും ഇക്കാര്യം കൃത്യസമയത്ത് ഇന്ത്യയിലെ വിമാനക്കമ്പനികളെ അറിയിച്ചില്ലെങ്കിൽ യാത്രക്കാർ ദുരിതത്തിലാവും.

നിലവിൽ ഇൻഡിഗോ ഉൾപ്പെടെയുള്ള പ്രവാസികൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനക്കമ്പനികൾ 24 മണിക്കൂർ മുമ്പെടുത്ത കോവിഡ് പരിശോധനാ ഫലം കയ്യിലുണ്ടെങ്കിൽ മാത്രമേ ഖത്തറിലേക്ക്  യാത്ര അനുവദിക്കുന്നുള്ളൂ.എന്നാൽ ഇന്ന് അർധരാത്രി മുതൽ ഖത്തറിലേക്ക് വരുന്ന വിമാനയാത്രക്കാർക്കൊന്നും ഈ നിബന്ധന ബാധകമാവില്ല.അതേസമയം,ഖത്തറിലെ പുതിയ ഇളവുകളെ കുറിച്ച് ഇന്ന് തന്നെ വിമാനക്കമ്പനികൾക്ക് വിവരം നൽകിയില്ലെങ്കിൽ ഇന്ന് അർധരാത്രിക്ക് ശേഷവും നാളെ വെളുപ്പിനുമായി ഖത്തറിലേക്ക് പുറപ്പെടുന്ന പ്രവാസികളുടെ യാത്ര തടസ്സപ്പെടാൻ സാധ്യതയുണ്ട്.ഇതിനു മുമ്പ് ഇത്തരം സമാനമായ അനുഭവങ്ങൾ ഉണ്ടായതിനാൽ പല യാത്രക്കാർക്കും ഇതുസംബന്ധിച്ച് ആശങ്കയുണ്ട്.

പലപ്പോഴും ഗൾഫ് രാജ്യങ്ങളിലെ ഇത്തരം ഭേദഗതികൾ വളരെ വൈകി മാത്രമാണ് എംബസികൾ വഴി ഇന്ത്യൻ വ്യോമയാന മന്ത്രാലയങ്ങൾക്കും വിമാനക്കമ്പനികൾക്കും ലഭിക്കാറുള്ളത്.അതുകൊണ്ടു തന്നെ അവസാന നിമിഷം യാത്ര തടസ്സപ്പെട്ട നിരവധി ഉദാഹരണങ്ങൾ മുമ്പിലുണ്ട്.'ഇത്തരം ഘട്ടങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ ഭേദഗതികളെ കുറിച്ച് ഞങ്ങൾക്കറിയില്ലെന്നു പറഞ്ഞു വിമാനക്കമ്പനികൾ കൈ മലർത്തുകയാണ് പതിവ്.ഇതോടെ യാത്ര മുടങ്ങും.

ഖത്തറിലെ ഇന്ത്യൻ എംബസിയും കമ്യുണിറ്റി നേതാക്കളും ഇന്ന് തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ യാത്രക്കാർ ബുദ്ധിമുട്ടിലാവും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News