Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫുട്‍ബോളിൽ ഇന്ത്യയും ഖത്തറും സഹകരണത്തിനൊരുങ്ങുന്നു, ധാരണാപത്രത്തിൽ ഒപ്പുവെക്കും

September 16, 2022

September 16, 2022

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) ഖത്തർ ഫുട്ബോൾ അസോസിയേഷനുമായി (ക്യുഎഫ്എ)  ധാരണാപത്രത്തിൽ ഒപ്പുവെക്കും.

ഇന്ത്യയ്ക്കും ഖത്തറിനും ഫുട്ബോളിൽ കൂടുതൽ മികവു പുലർത്താൻ പുതിയ ധാർണ പ്രകാരം സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇതിന്റെ ഭാഗമായി, പുതുതായി തിരഞ്ഞെടുക്കപ്പെട്ട എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെയും സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും ലുസൈൽ സൂപ്പർ കപ്പിനോടനുബന്ധിച്ച് ദോഹയിലെത്തി ക്യുഎഫ്‌എ പ്രസിഡന്റ് ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽതാനി ഉൾപെടെയുള്ളവരുമായി ചർച്ച നടത്തി.

മുതിർന്ന ബോർഡ് അംഗങ്ങൾ, ജനറൽ സെക്രട്ടറി മൻസൂർ അൽ അൻസാരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ഇന്ത്യയും ഖത്തറും തമ്മിലുള്ള സഹകരണ സാധ്യതകൾ ചർച്ച ചെയ്യാൻ അവസരമൊരുക്കിയതിന് ക്യുഎഫ്എ പ്രസിഡന്റിന് ആത്മാർത്ഥമായ നന്ദി അറിയിക്കുന്നതായും ഇരു രാജ്യങ്ങളിലെയും കായികമേഖലയ്ക്ക് ഇത് ഗുണം ചെയ്യുമെന്ന് ഉറപ്പുണ്ടെന്നും കല്യാൺ ചൗബേ പറഞ്ഞു.

ഇരുവരും ചേർന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ ഫുട്ബോളിന്റെ ഭാവിയെക്കുറിച്ചും ഫിഫയ്ക്ക് എഐഎഫ്എഫിനെ എങ്ങനെ പിന്തുണയ്ക്കാമെന്നത് സംബന്ധിച്ച് ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News