Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറിൽ വ്യാജ നെഴ്‌സറികൾക്കെതിരെ മുന്നറിയിപ്പ്,അംഗീകൃത നെഴ്‌സറികൾ ഇവയാണ്

January 29, 2023

January 29, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾക്കെതിരെയുള്ള മുന്നറിയിപ്പിന്റെ ഭാഗമായി രാജ്യത്തെ അംഗീകൃത നഴ്‌സറികളുടെ പട്ടിക വിദ്യാഭ്യാസ മന്ത്രാലയം പ്രസിദ്ധപ്പെടുത്തി.മന്ത്രാലയത്തിന്റെ ഔദ്യോഗിക  വെബ്‌സൈറ്റിലാണ് രാജ്യത്തെ 179 അംഗീകൃത നഴ്‌സറികളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടത്തി പ്രത്യേക പേജ് ആരംഭിച്ചത്.

നെഴ്‌സറി സ്‌കൂളുകളെ കുറിച്ചുള്ള പ്രധാന വിവരങ്ങൾ,  ലൈസൻസോടെ പ്രവർത്തിക്കുന്ന സ്‌കൂളുകളുടെ മേൽവിലാസം ഉൾപ്പെടെയുള്ള പട്ടിക, നഴ്‌സറികളുടെ ഫോൺ നമ്പറുകളും ഇ-മെയിൽ വിലാസങ്ങളും, നഴ്‌സറികൾക്കു മേലുള്ള  നിയന്ത്രണങ്ങൾ, പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള നഴ്‌സറികൾ , രക്ഷിതാക്കൾക്ക് അധികൃതരെ ബന്ധപ്പെടാനുള്ള മാർഗങ്ങൾ എന്നിവ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നഴ്‌സറികൾക്ക് സർക്കാർ ലൈസൻസ് സ്വന്തമാക്കുന്നതിനുള്ള രേഖകളും നടപടിക്രമങ്ങളും സംബന്ധിച്ച വിവരങ്ങൾ  അറബിക്, ഇംഗ്ലിഷ് ഭാഷകളിൽ ലഭ്യമാണ്. ലൈസൻസ് ഇല്ലാത്ത നഴ്‌സറികളുടെ പ്രവർത്തനം ഇല്ലാതാക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് 'ജാഗ്രത പാലിക്കാം' എന്ന സംരംഭം.

അനധികൃതമായി പ്രവർത്തിക്കുന്ന നഴ്‌സറികൾ ശ്രദ്ധയിൽപ്പെട്ടാൽ കുട്ടികളുടെ സുരക്ഷയെ കരുതി ഇക്കാര്യം അധികൃതരെ ഉടനടി അറിയിക്കണം.pnd@edu.gov.qa എന്ന ഇ-മെയിൽ മുഖേനയും അധികൃതരുമായി ബന്ധപ്പെടാം. https://www.edu.gov.qa/en/Pages/nursdefault.aspx പേജിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയിൽ ദോഹ നഗരസഭയിൽ മാത്രം 62 നഴ്‌സറി സ്‌കൂളുകൾ ഉണ്ട്.. 58 നഴ്‌സറികൾ ഉള്ള അൽ റയാൻ ആണ് രണ്ടാമത്.. അൽ വക്രയിൽ 16 നഴ്‌സറി സ്‌കൂളുകളാണുള്ളത്.

ആരോഗ്യ– സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്രവർത്തനം എന്നുറപ്പാക്കാൻ  നഴ്‌സറി വകുപ്പിന്റെ നേതൃത്വത്തിൽ കൃത്യമായ പരിശോധനയും നടത്തുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News