Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഏഷ്യൻ വംശജനെ മർദിച്ച യുവാക്കളുടെ സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം

April 02, 2023

April 02, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഖത്തറിൽ  ഏഷ്യക്കാരനെ മർദിച്ച യുവാക്കളുടെ സംഘത്തെ  അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചുഅറബ് പരമ്പരാഗത വേഷം ധരിച്ച ആറു പേരാണ് സംഘത്തിലുള്ളത്.തുടർ നിയമ നടപടികൾക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രമുഖ അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.

ദോഹയിൽ നിന്നും വളരെ അകലെയുള്ള ഉൾപ്രദേശത്ത് വെച്ച് ഒരു സംഘം യുവാക്കൾ ഏഷ്യക്കാരന്റെ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളിൽ ക്രൂരമായി മർദിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം വിശദമായ അന്വേഷണം നടത്തി പ്രതികളായ യുവാക്കളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ജനങ്ങളുടെ.സുരക്ഷയെയും സാമൂഹ്യ അന്തരീക്ഷത്തെയും മൂല്യങ്ങളെയും ബാധിക്കുന്ന ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർക്കശ നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News