Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
എം.എ.യൂസഫ് അലിയും കുടുംബവും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ്,ഒഴിവായത് വൻ ദുരന്തമെന്ന് നാട്ടുകാർ 

April 11, 2021

April 11, 2021

ദുബൈ: എം.എ. യൂസുഫലി സഞ്ചരിച്ച ഹെലികോപ്​ടര്‍ ചതുപ്പിലേക്ക്​ ഇടിച്ചിറക്കിയ സംഭവത്തില്‍ എല്ലാവരും സുരക്ഷിതരാണെന്ന്​ ലുലു ഗ്രൂപ്പ്​ ഇന്‍റര്‍നാഷനല്‍ കമ്യൂണിക്കേഷന്‍സ്​ ഡയറക്​ടര്‍ വി. നന്ദകുമാര്‍ അറിയിച്ചു.

കാലാവസ്​ഥയില്‍ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ്​ ഹെലികോപ്​ടര്‍ അടിയന്തിരമായി നിലത്തിറക്കാന്‍ കാരണം. യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പരിചയസമ്ബന്നനായ പൈലറ്റ്​ ഹെലികോപ്​റ്റര്‍ സുരക്ഷിതമായി നിലത്തിറക്കാന്‍ ശ്രമിക്കുകയായിരുന്നു.

യൂസുഫലിയും ഭാര്യയും രണ്ട്​ പൈലറ്റുമാരും മറ്റ്​ രണ്ട്​ പേരുമാണ് ഹെലികോപ്​ടറില്‍​ ഉണ്ടായിരുന്നത്​. കൊച്ചിയിലെ വീട്ടില്‍ നിന്ന്​ ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദര്‍ശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാര്‍ അറിയിച്ചു.

അതേസമയം,ഭാഗ്യം കൊണ്ടുമാത്രമാണ് വലിയ അപകടത്തിൽ നിന്ന് യൂസഫലിയും കുടുംബവും രക്ഷപ്പെട്ടതെന്നാണ് പരിസരവാസികൾ പറയുന്നത്."സാറിനെ ആദ്യം താങ്ങിക്കൊണ്ടുവന്ന് ഇരുത്തി. ആദ്യം ഇരിക്കാനായില്ല. നടുവേദനയുണ്ടെന്ന് പറഞ്ഞു. അദ്ദേഹത്തിന്‍റെ ഭാര്യയെയും ഇറക്കി. യൂസഫലിയെ ടിവിയിലൊക്കെ കണ്ട് പരിചയമുണ്ടായിരുന്നു. അങ്ങനെ തിരിച്ചറിഞ്ഞു. ഇനി പുള്ളിയല്ല ആരായാലും നമ്മള്‍ രക്ഷിക്കുമല്ലോ. പൈലറ്റ് ഹിന്ദിയോ മറ്റോ ആണ് സംസാരിച്ചത്. ഒന്നും മനസ്സിലായില്ല. പൊലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആര്‍ക്കും വലിയ പരിക്കുകളൊന്നുമില്ല. അതുകൊണ്ടുതന്നെ വലിയ സന്തോഷം".ഹെലികോപ്റ്ററില്‍ നിന്ന് യൂസഫലിയെയും മറ്റുള്ളവരെയും പുറത്തെത്തിച്ച പ്രദേശവാസി പറഞ്ഞു.

ഞായറാഴ്ച രാവിലെ 8.30ഓടെയാണ് യന്ത്രത്തകരാറിനെ തുടർന്ന് അദ്ദേഹം സഞ്ചരിച്ച ഹെലിക്കോപ്റ്റർ കൊച്ചിക്ക് സമീപത്തെ ജനവാസ പ്രദേശത്ത് ഇടിച്ചിറക്കിയത്. രാവിലെ കടവന്ത്രയില്‍ നിന്നും ലേക്ക്‌ഷോര്‍ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് വിമാനത്തിന് യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടത്. ജനവാസ കേന്ദ്രത്തിന് മുകളില്‍ വച്ചാണ് ഹെലികോപ്റ്ററിന് തകരാറ് സംഭവിച്ചത്. സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. വീടുകളും വര്‍ക്ക് ഷോപ്പുകളും അടക്കം ഇവിടെ ഉണ്ടായിരുന്നു. യന്ത്രത്തകരാര്‍ ശ്രദ്ധയില്‍ പെട്ടതോടെ ചതുപ്പിലേക്ക് ഇടിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചതുപ്പില്‍ തന്നെ ഹെലികോപ്ടര്‍ ഇടിച്ചിറക്കാന്‍ സാധിച്ചതു കൊണ്ട് വന്‍ അപകടത്തില്‍ നിന്നാണ് അദ്ദേഹവും കുടുംബവും രക്ഷപ്പെട്ടത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News