Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
തെരഞ്ഞെടുപ്പ് തോൽ‌വിയിൽ കോൺഗ്രസിനെ വിമർശിച്ച് യൂത്ത് ലീഗ് നേതാക്കൾ

July 28, 2019

July 28, 2019

ദോഹ: പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കോണ്‍ഗ്രസിന്‍റെ മൃദുഹിന്ദുത്വ സമീപനത്തെ കുറ്റപ്പെടുത്തി യൂത്ത് ലീഗ് നേതാവിന്‍റെ പ്രസംഗം. കോണ്‍ഗ്രസിന് പിഴച്ചതെവിടെയാണെന്ന ചോദ്യത്തിനുള്ള ഉത്തരം ഭോപാലില്‍ ദിഗ് വിജയ് സിങിന്റെ തോല്‍വിയിലുണ്ടെന്ന് യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ ഫൈസല്‍ ബാബു പറഞ്ഞു. ഒറിജിനല്‍, ഡ്യൂപ്ലിക്കേറ്റ് ഹിന്ദുത്വ ബ്രാന്‍ഡുകള്‍ തമ്മില്‍ മത്സരിച്ചപ്പോള്‍ ജനം ഒറിജിനലായ പ്രജ്ഞാ സിങ് ഠാക്കൂറിനെ തെരഞ്ഞെടുത്തെന്നും അദ്ദേഹം ദോഹയില്‍ പറഞ്ഞു.

യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്‍റെ സാന്നിധ്യത്തിലായിരുന്നു അഖിലേന്ത്യാ ഉപാധ്യക്ഷന്‍ അഡ്വ.ഫൈസല്‍ ബാബുവിന്‍റെ ദോഹയിലെ പ്രസംഗം. പത്ത് വര്‍ഷം മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങ് തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍റെ ചുമതലയേല്‍പ്പിച്ചത് കമ്പ്യൂട്ടര്‍ സ്വാമിയെന്ന് വിളിപ്പേരുള്ള ഹിന്ദുത്വവാദിയെയായിരുന്നു.

ദോഹയില്‍ കെ.എം.സി.സി നാദാപുരം കമ്മിറ്റി സംഘടിപ്പിച്ച ചന്ദ്രിക കാംപയിന്‍ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അഡ്വ ഫൈസല്‍ ബാബു. രാജ്യത്ത് ഭരണകൂട ഭീകരത ജനങ്ങളെ വേട്ടയാടുന്ന രണ്ടാം മോദി കാലത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഉത്തരവാദിത്തത്തില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പരിപാടിക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സി.കെ സുബൈറും കുറ്റപ്പെടുത്തിയിരുന്നു.


Latest Related News