Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
യാസ് ഖത്തർ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സീസൺ -2 മത്സരങ്ങൾ ജൂൺ ആദ്യവാരം

May 31, 2022

May 31, 2022

ദോഹ :ഖത്തറിലെ പ്രമുഖ കായിക സംഘടനയായ യാസ് ഖത്തർ സംഘടിപ്പിക്കുന്ന രണ്ടാമത്  ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് ജൂൺ 1,2,3,4 തിയ്യതികളിലായി നടക്കുമെന്ന് സംഘാടകർ അറിയിച്ചു. അബുഹമൂറിലുള്ള പലസ്തീൻ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വൈകുന്നേരം 6 മണിക്ക് മത്സരങ്ങൾ ആരംഭിക്കും.ഇന്ത്യൻ കൾച്ചർ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ ചെയർമാൻ അഡ്വ. ജാഫർഖാൻ അധ്യക്ഷത വഹിച്ചു.പതിനാലോളം രാജ്യങ്ങളിൽ നിന്നുള്ള കളിക്കാരെ ഉൾപ്പെടുത്തിക്കൊണ്ട് ആദ്യമായാണ് ഇത്തരമൊരു ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാസ് രക്ഷാധികാരി ഷംസുദ്ദീൻ ഖാലിദ്,മുഖ്യ പ്രായോജകരായ   നോവ ഹെൽത്ത്കെയർ മാർക്കറ്റിംഗ് മാനേജർ റെയ്‌മോൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. യാസ് ഖത്തർ അംഗങ്ങളായ നബീൽ മാരാത്ത്, ജിനേഷ് ചന്ദ്രൻ, നൗഫൽ ഇബ്രാഹിം,സുധീർ ഷേണായ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.യാസ് ജോയിന്റ് സെക്രട്ടറി നൗഫൽ ഉസ്മാൻ നന്ദി പറഞ്ഞു.

ടൂർണമെന്റിന്റെ സുഖമമായ നടത്തിപ്പിനായി ദോഹയിലെ പ്രമുഖ ബാഡ്മിന്റൺ വ്യക്തിത്വങ്ങളെ ഉൾപ്പെടുത്തി സാങ്കേതിക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. കാണികൾക്കായി നടത്തുന്ന നറുക്കെടുപ്പിൽ വിജയികളാവുന്നവർക്ക് മൊബൈൽ ഫോൺ  ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് യാസ് ജനറൽ സെക്രട്ടറി നിസ്സാം കെ. അബു അറിയിച്ചു.

മുൻകൂട്ടി രജിസ്റ്റർ ചെയ്ത  450 ഓളം കളിക്കാർ ഓപ്പൺ, എ, ബി, സി, ഡി മുതൽ 28 ഓളം കാറ്റഗറികളിലായി മത്സരിക്കും.വിവിധ പ്രായപരിധികളിൽ പെട്ട ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മത്സരങ്ങൾ ഉണ്ടായിരിക്കും.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക
 


Latest Related News