Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഫിഫ ലോകകപ്പ് വോളണ്ടിയർ പരിശീലനത്തിന് തുടക്കം, യൂണിഫോം അനാച്ഛാദനം ചെയ്തു

September 03, 2022

September 03, 2022

ദോഹ : ഫിഫ ലോകകപ്പ്  2022 വോളണ്ടിയർ ഓറിയന്റേഷൻ പരിപാടിക്ക് തുടക്കമായി. ലുസൈൻ സ്റ്റേഡിയത്തിൽ  നടന്ന പ്രൗഢഗംഭീരമായ പരിപാടിയിൽ  ഫുട്ബോൾ ഇതിഹാസങ്ങൾ അടക്കമുള്ള ഉന്നതർ പങ്കെടുത്തു.

180 രാജ്യങ്ങളിൽ നിന്നും ലഭിച്ച അഞ്ചു ലക്ഷം വോളണ്ടിയർ അപേക്ഷകളിൽ നിന്ന് 20,000 പ്രാദേശിക സന്നദ്ധ പ്രവർത്തകരെയും നാലായിരം വിദേശ വളണ്ടിയർമാരെയും തിരഞ്ഞെടുത്തത്. അപേക്ഷൾ പൂർണമായി പരിശോധിച്ച് അഭിമുഖത്തിലൂടെ വോളണ്ടിയർമാരെ തിരഞ്ഞെടുക്കാൻ ആറ് മാസം വേണ്ടി വന്നു.

ലോകകപ്പോടനുബന്ധിച്ച് വോളണ്ടിയർമാരുടെ സേവനം എല്ലായിടത്തും ലഭ്യമാക്കുമെന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാതർ പറഞ്ഞു. അതുകൊണ്ടു തന്നെ വോളണ്ടിയർമാർക്കുള്ള ഓറിയന്റേഷൻ ഇവന്റ് പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വോളണ്ടിയർമാർക്ക് അവരുടെ റോളുകൾ, ഉത്തരവാദിത്തങ്ങൾ, ചുമതകൾ എന്നിവ മനസ്സിലാക്കാൻ ഇത് ഉപകരിക്കും.

കറുപ്പ്, വെളുപ്പ്, മിന്റ്, പർപ്പിൾ കളറുകളിൽ അഡിഡാസാണ് വളണ്ടിയർ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വളണ്ടിയർ സ്പിരിറ്റിനെ പ്രതിനിധീകരിക്കുന്ന ഹാർട്ട് ലോഗോയും യൂണിഫോമിൽ ഇടം പിടിച്ചിട്ടുണ്ട്.

ആതിഥേയരായ അബൂദ് ആഫോയും അൻഷോ ജെയിനും ചടങ്ങിന് നേതൃത്വം നൽകി. ഇംഗ്ലീഷ് ഫുട്ബോൾ താരം ഡേവിഡ് ബെക്കാം , ഓസ്ട്രേലിയയുടെ ലോകകപ്പ് സ്കോറർ കാഹിൽ എന്നിവരുടെ സന്ദേശങ്ങളും വീഡിയോയും നൃത്ത പ്രകടനങ്ങളും അടങ്ങുന്നതായിരുന്നു ചടങ്ങ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News