Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ലോകകപ്പ് ടിക്കറ്റ് വിൽപനയുടെ അടുത്തഘട്ടം ജൂലായ് 5ന് ആരംഭിക്കും

June 29, 2022

June 29, 2022

ദോഹ : ഖത്തർ ലോകകപ്പ് മത്സരങ്ങൾ നേരിൽ കാണുന്നതിനുള്ള അവസരം ഉറപ്പാക്കുന്നതിന് അവശേഷിക്കുന്ന ടിക്കറ്റുകളുടെ വിൽപന അടുത്ത ആഴ്‌ച ആരംഭിക്കുമെന്ന് ഫിഫ അറിയിച്ചു.ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലായിരിക്കും ഈ ഘട്ടത്തിൽ ടിക്കറ്റുകൾ സ്വന്തമാക്കാൻ കഴിയുക.

ജൂലായ് 5 ഖത്തർ സമയം ഉച്ചയ്ക്ക് 12 മുതൽ വിൽപന ആരംഭിക്കും.ആഗസ്റ്റ് 16 ഉച്ചയ്ക്ക് 12 മണിക്ക് വിൽപന അവസാനിക്കും.

മൊത്തം 1.8 ദശലക്ഷം ടിക്കറ്റുകൾ  ഇതിനകം വിറ്റുകഴിഞ്ഞതായും ടൂർണമെന്റിന് അഞ്ച് മാസത്തിൽ താഴെ മാത്രം അവശേഷിക്കുന്നതിനാൽ ടിക്കറ്റുകൾ ഉടൻ സ്വന്തമാക്കണമെന്നും ഫിഫ ആവശ്യപ്പെട്ടു.

ടിക്കറ്റുകൾക്ക് ആവശ്യക്കാർ കൂടുതലായതിനാൽ ക്യൂ മാനേജ്മെന്റ് സംവിധാനം ബാധകമാക്കും.വിലയുടെ അടിസ്ഥാനത്തിൽ നാല് കാറ്റഗറികളിലായാണ് വ്യക്തിഗത മത്സര ടിക്കറ്റുകൾ ലഭ്യമാവുക.നാലാമത്തെ കാറ്റഗറിയിലുള്ള ടിക്കറ്റുകൾ ഖത്തറിലെ താമസക്കാർക്ക് മാത്രമായി റിസർവ് ചെയ്തിട്ടുണ്ട്.ആരാധകർക്ക് ഒരു മത്സരത്തിന് ആറ് ടിക്കറ്റുകൾ വരെയും ടൂർണമെന്റിലുടനീളം പരമാവധി 60 ടിക്കറ്റുകൾ വരെയും വാങ്ങാനാകും.

ഫിഫ ലോകകപ്പ് ടിക്കറ്റുകൾ നേടാനുള്ള ഔദ്യോഗിക ചാനൽ FIFA.com/tickets മാത്രമാണെന്നും ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News